കോട്ടയം: പതിനേഴാം ലോക്‌സഭയിലേക്ക് നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ കേരളം വാശിയോടെ വിധിയെഴുതുന്നു. പോളിംഗ് അവസാനിക്കാന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കുമ്പോള്‍ പോളിംഗ് നില 71% കടന്നു. ആറു മണിവരെയാണ് വോട്ടിംഗ് സമയമെങ്കിലും പല ബൂത്തുകളിലും വലിയ നിരകള്‍ ഇപ്പോഴും തുടരുകയാണ്. വോട്ടിംഗ് മെഷീനുകള്‍ ഇടയ്ക്ക് പണിമുടക്കിയതും ചിലയിടത്ത് വേനല്‍മഴ വില്ലനായതും പോളിംഗ് സമയം നീട്ടി നല്‍കേണ്ടിവരുമെന്ന സൂചനയാണ് നല്‍കുന്നത്. ചില ബൂത്തുകളില്‍ രാത്രി വരെ പോളിംഗ് നീണ്ടേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
വൈകിട്ട് ആറു മണിവരെ ക്യൂവില്‍ എത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കുകയാണ് പതിവ്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷം ബൂത്തുകളിലേക്കുള്ള ഗേറ്റ് അടച്ച് പോളിംഗ് അനുവദിക്കും.
കണ്ണൂര്‍, വയനാട്, ആലപ്പുഴ, ചാലക്കുടി, കാസര്‍ഗോഡ്, ആലത്തൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം-69.01%, ആറ്റിങ്ങല്‍-70.29%, കൊല്ലം-69.37, പത്തനംതിട്ട-70.01, മാവേലിക്കര-69.24, കോട്ടയം-71.42, ആലപ്പുഴ-73.01, ഇടുക്കി-71.61, എറണാകുളം-69.83, ചാലക്കുടി-73.67, തൃശൂര്‍, 71.02, ആലത്തൂര്‍-72.02, പാലക്കാട്-72.29, പൊന്നാനി-65.76%, മലപ്പുറം-68.78%, കോഴിക്കോട്-70.01, വയനാട്-74.01, വടകര-70.44, കണ്ണൂര്‍-76.16, കാസര്‍ഗോഡ്-72.40 എന്നിങ്ങനെയാണ് പോളിംഗ് നില.
from mangalam.com http://bit.ly/2PncaCv
via IFTTT
No comments:
Post a Comment