കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്ന വാശിയേറിയ പ്രചാരണം വോട്ടെടുപ്പിലും പ്രതിഫലിക്കുന്നു. പ്രായഭേദമന്യേ രാവിലെ ഏഴു മണി മുതല്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്ന വോട്ടര്‍മാരുടെ നിര മിക്ക മണ്ഡലങ്ങളിലും വൈകിട്ട് അഞ്ചു മണിക്കും തുടരുന്നു. വേനല്‍ മഴയെ വകവയ്ക്കാതെയാണ് വോട്ടര്‍മാര്‍ അവകാശം വിനിയോഗിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയ ബൂത്തുകളില്‍ അധിക സമയം പോളിംഗ് അനുവദിച്ചു.
ആദ്യ മണിക്കൂര്‍ മുതല്‍ കണ്ടുവന്ന ആവേശം അവസാനമണിക്കൂറുകളിലും തുടരുകയാണ്. കണ്ണൂര്‍, വയനാട്, ചാലക്കുടി, വടകര, കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വയനാട്ടില്‍ അതിശക്തമായ മഴ വന്നതോടെ ഉച്ചകഴിഞ്ഞ് വോട്ടര്‍മാരുടെ തിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ വൈകിട്ടോടെ വോട്ടര്‍മാര്‍ വീണ്ടും ബൂത്തുകളില്‍ എത്തുന്നുണ്ട്. ബത്തേരി, കല്പറ്റ മേഖലകളിലാണ് മഴ വിനയായത്.
അഞ്ചു മണിക്ക് ലഭ്യമായ കണക്ക് പ്രകാരം 66.50% പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം-62.63%, ആറ്റിങ്ങല്‍ -63.71%, കൊല്ലം-63.28%, പത്തനംതിട്ട-65.74%, മാവേലിക്കര-62.82%, കോട്ടയം-66.01, ആലപ്പുഴ-65.54, ഇടുക്കി-65.48, എറണാകുളം-62.36, ചാലക്കുടി-69.18, തൃശൂര്‍-66.57, ആലത്തൂര്‍-67.17, പാലക്കാട്-68.07, പൊന്നാനി-61.02, മലപ്പുറം-64.01, കേഴിക്കോട്-65.42, വയനാട് 69.45%, കണ്ണുര്‍-71.51%, കാസര്‍ഗോഡ് -67.62 എന്നിങ്ങനെയാണ് ഓരോ മണ്ഡലങ്ങളിലേയും വോട്ടിംഗ് നില.
കോഴിക്കോട് പരപ്പയില്‍ സ്‌കൂള്‍ 28ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെല്ലെപ്പോകുന്നുവെന്ന് ആരോപിച്ച് വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. പോളിംഗ് ഓഫീസര്‍മാരുടെ മെല്ലെപ്പോക്ക് കാരണം പോളിംഗ് മണിക്കൂറുകള്‍ വൈകുന്നുവെന്നാണ് വോട്ടര്‍മാരുടെ പരാതി. രാവിലെ വോട്ടിംഗ് മെഷീന്‍ കേടായിരുന്നതിനാല്‍ മടങ്ങിപ്പോകേണ്ടി വന്നുവെന്നും വോട്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
from mangalam.com http://bit.ly/2PuB3ME
via IFTTT
No comments:
Post a Comment