ന്യൂഡൽഹി:പ്രചാരണത്തിനിടെ വിവാദ പ്രസ്താവനകൾ നടത്തിയതിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ് ലഭിച്ച ബി ജെ പി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിനെ പിന്തുണച്ച് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രജ്ഞ ദേശസ്നേഹിയും ഇന്ത്യയുടെ നിഷ്കളങ്കയായ പുത്രിയാണെന്നും ചൗഹാൻ എൻ ഡി ടിവിയോടു പറഞ്ഞു. വൻ ഭൂരിപക്ഷത്തിൽ പ്രജ്ഞ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭോപ്പാലിൽനിന്നാണ് പ്രജ്ഞ ജനവിധി തേടുന്നത്. കോൺഗ്രസിന്റെ ദിഗ്വിജയ് സിങ്ങാണ് പ്രജ്ഞുടെ മുഖ്യ എതിരാളി. മലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞയ്ക്കെതിരെ തെറ്റായ ആരോപണങ്ങൾ ചുമത്തുകയായിരുന്നുവെന്നും ചൗഹാൻ പറഞ്ഞു. പ്രജ്ഞയെ കുറ്റക്കാരിയാക്കാൻ നിയമം വളച്ചൊടിച്ചു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. മറ്റുള്ളവർക്ക് മരവിപ്പ് തോന്നുന്ന അനുഭവങ്ങളിലൂടെയാണ് അവർ കടന്നുപോയത്-അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പിയുടെ സുരക്ഷിത മണ്ഡലമാണ് ഭോപ്പാൽ. ഏത് സാധാരണ സ്ഥാനാർഥിക്കും ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്താവുന്നതേയുള്ളു. എന്നാൽ പാർട്ടി പ്രജ്ഞയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രജ്ഞയുടെ സ്ഥാനാർഥിത്വത്ത എല്ലാവരും എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. ബാബ്റി മസ്ജിദ് തകർക്കലുമായും വീരമൃത്യു വരിച്ച എ ടി എസ് തലവൻ ഹേമന്ത് കർക്കാരെയുമായും ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളെ തുടർന്നാണ് പ്രജ്ഞയ്ക്ക് തിരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചത്. ബാബറി മസ്ജിദ് തകർത്തവരിൽ താനും ഉൾപ്പെടുന്നെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നും ആയിരുന്നു പ്രജ്ഞ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഹേമന്ത് കർക്കാരെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്നും അവർ പറഞ്ഞിരുന്നു. content highlights:pragya singh thakur is an innocent daughter of india says shivraj singh chouhan
from mathrubhumi.latestnews.rssfeed http://bit.ly/2KWufc3
via
IFTTT
No comments:
Post a Comment