എന്റെ വിധി ജനങ്ങള്‍ക്കും നീതി പീഠത്തിനും വിട്ടുകൊടുക്കുന്നു-എം.കെ രാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

എന്റെ വിധി ജനങ്ങള്‍ക്കും നീതി പീഠത്തിനും വിട്ടുകൊടുക്കുന്നു-എം.കെ രാഘവന്‍

കോഴിക്കോട്: കോഴിക്കോട്ടെ ജനങ്ങൾക്കും നീതിപീഠത്തിനും എന്റെ വിധി കൊട്ടുകൊടുക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ. എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവിൽ നിന്നും വിഭ്രാന്തിയിൽ നിന്നുമാണ് തരംതാണ രാഷ്ട്രീയ കളിക്ക് സി.പി.എം കൂട്ടുനിൽക്കുന്നത്. പരാജയം ഉറപ്പായപ്പോൾ തിരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളർത്താമെന്ന സി.പി.എം വ്യാമോഹത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും എം.കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. നിലനിൽക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ അവർ എത്രത്തോളം ഭയപ്പാടോടെ കാണുന്നുവെന്നതിന്റെ തെളിവാണ്. 10 വർഷമായി ജനങ്ങൾക്കിടയിലുള്ള തന്നെ അവർക്ക് നല്ലതുപോലെ അറിയാം. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവർത്തകനെ തകർക്കാമെന്ന് സി പി എം കരുതേണ്ടെന്നും എം കെ രാഘവൻ ഓർമിപ്പിച്ചു. ഒളി ക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് എം കെ രാഘവനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസുകാർ എന്ന വ്യാജേന എത്തിയ മാധ്യമപ്രവർത്തകരോട് രാഘവൻ കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ള വീഡിയോ ആയിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. ടി വി 9 ചാനലായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടത്. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ രാഘവൻ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നൽകണമെന്നും ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഒളി ക്യാമറാ ദൃശ്യങ്ങൾ പുറത്തെത്തിയതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവനും പോലീസിൽ പരാതി നൽകിയിരുന്നു. Content Highlights:I give my judgment to the people and the judicial power


from mathrubhumi.latestnews.rssfeed http://bit.ly/2ZrW1Ak
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages