ഫിലിപ്പീന്‍സില്‍ 6.3 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ഫിലിപ്പീന്‍സില്‍ 6.3 തീവ്രതയുള്ള ഭൂചലനം; ആളപായമില്ല

മനില: മധ്യ ഫിലിപ്പീന്‍സില്‍ 6.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. തലസ്ഥാനമായ മനിലയ്ക്ക് 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 40 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മനിലയില്‍ കെട്ടിടങ്ങള്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഏതാനം പേരെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. ഭൂകമ്പ സാധ്യത ഏറെയുള്ള മേഖലയില്‍പെടുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്.



from mangalam.com http://bit.ly/2VdTtXh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages