എന്‍ഡിഎ സ്ഥാനാര്‍ത്ഥി നില്‍ക്കേ സ്വതന്ത്രയ്ക്ക് പ്രചരണവുമായി കേന്ദ്രമന്ത്രി ; വന്നത് മുസ്ലീംലീഗ് നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി ; വോട്ടുപിടിക്കുന്നത് മോഡിയുടെ വികസനം ചൂണ്ടിക്കാട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നില്‍ക്കേ സ്വതന്ത്രയ്ക്ക് പ്രചരണവുമായി കേന്ദ്രമന്ത്രി ; വന്നത് മുസ്ലീംലീഗ് നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി ; വോട്ടുപിടിക്കുന്നത് മോഡിയുടെ വികസനം ചൂണ്ടിക്കാട്ടി

കോഴിക്കോട്: കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറി എം.കെ ഹംസയുടെ ഭാര്യയുമായ നുസ്‌റത്ത് ജഹാനെ പിന്തുണച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാല. വോട്ടുചോദിച്ചത് മോദിയുടെ വികസന അവകാശ വാദങ്ങളുയര്‍ത്തിയാണ്.

നുസ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അത്തേവാല കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് എന്‍.ഡി.എക്ക് സ്ഥാനാര്‍ത്ഥിയുണ്ടെന്നിരിക്കെയാണ് എന്‍.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടുചോദിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പിന്തുയ്ക്കാതെ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു അവര്‍ വ്യക്തമായി മറുപടി നല്‍കിയില്ല.

' കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രധാനമന്തി നരേന്ദ്രമോദി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. 30കോടി ഗ്യാസ് കണക്ഷന്‍ വിതരണം, മുദ്രായോജന പ്രകാരം കോടിക്കണക്കിനു ആളുകള്‍ക്ക് യാതൊരു ഗ്യാരന്റിയുമില്ലാതെ ലോണ്‍ ലഭിച്ചു. ആവാസ് യോജന പ്രകാരം കോടിക്കണക്കിനു ആളുകള്‍ക്ക് സ്ഥിരമായി വീടുലഭിച്ചു.' തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം വോട്ട് ചോദിച്ചത്.

എന്റെ കഴിവുകണ്ട്് എം.പി ആയാല്‍ എനിക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് കണ്ടായിരിക്കാം റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ തന്നെ പിന്തുണയ്ക്കുന്നതെന്നും ജെ.ഡി.യുവും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ പിന്തുണയ്ക്കുകയാണെങ്കില്‍ സ്വീകരിക്കുമെന്ന നിലപാട് നുസ്രത്ത് നേരത്തേ അറിയിച്ചിരുന്നു.

അത്തേവാലയുമായി തനിക്ക്് കഴിഞ്ഞ 17വര്‍ഷമായുള്ള പരിചയമാണ്. കിങ് ഫിഷന്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ കൊമേഴ്ഷ്യല്‍ ഹെഡായിരുന്നു താനെന്നും അതിനാല്‍ പല മന്ത്രിമാരേയും തനിക്ക് പരിചയമുണ്ടെന്നും നുഹ്രത്ത് ജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



from mangalam.com http://bit.ly/2vaMUGa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages