ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വനിതാ നേതാക്കള്‍ നാളെ വയനാട്ടില്‍ നേര്‍ക്കുനേര്‍ ; ഗ്ലാമര്‍പോരാട്ടത്തിനിടയില്‍ കോടിയേരി ബാലകൃഷ്ണനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വനിതാ നേതാക്കള്‍ നാളെ വയനാട്ടില്‍ നേര്‍ക്കുനേര്‍ ; ഗ്ലാമര്‍പോരാട്ടത്തിനിടയില്‍ കോടിയേരി ബാലകൃഷ്ണനും

കല്‍പ്പറ്റ: ​വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വയനാട്ടില്‍ നാളെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖ വനിതകളുടെ പോരാട്ടത്തിന് വേദിയാകും. രാഹുല്‍ഗാന്ധിക്ക് വേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രചരണത്തിനായി എത്തുമ്പോള്‍ അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ ബിജെപി നേതാവ് സ്മൃതി ഇറാനി എന്‍ഡിഎ യ്ക്കായി പ്രചരണവുമായി വയനാട്ടില്‍ എത്തും.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗ്ലാമര്‍ഗേളുകള്‍ മുഖാമുഖം വരുന്നതിനിടയില്‍ ജില്ലയില്‍ ഇടതുപക്ഷ പ്രചരണത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തുന്നുണ്ട്. വനിതാ നേതാക്കള്‍ നേര്‍ക്കുനേര്‍ വരുന്നതിനെ തുടര്‍ന്ന് അണികളും ആവേശത്തിലാണ്. മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കുമ്പോള്‍ സുല്‍ത്താന്‍ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ ​റോഡ്ഷോയിലാണ് സ്മൃതി ഇറാനി പ്രത്യക്ഷപ്പെടുക. അവിടെ തുഷാറിനായി പ്രസംഗിക്കുകയും ചെയ്യും.

പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ സഹോദരന് വേണ്ടി ശക്തമായ പ്രവര്‍ത്തനമാണ് പ്രിയങ്ക നടത്തുന്നത്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ എത്തുന്നതി​ന്റെ സാഹചര്യമാകും പ്രിയങ്ക വ്യക്തമാക്കുക. ശനിയാഴ്ച രാവിലെ കണ്ണൂരില്‍ എത്തുന്ന പ്രിയങ്കാ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗം മാനന്തവാടിയിലെത്തും. ശേഷം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന് വീട് സന്ദര്‍ശിക്കും. പിന്നീട് പുല്‍പ്പള്ളിയിലെ കര്‍ഷകസംഗമത്തിലും പങ്കെടുക്കും. ഇതിനുശേഷം അരീക്കോട്ടേക്ക് തിരിക്കും. ശനിയാഴ്ച രാത്രി വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്കാ ഗാന്ധി ഞായറാഴ്ച രാവിലെ തിരികെ മടങ്ങും. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതാണ് ബിജെപി പ്രധാന ആയുധമാക്കി മാറ്റിയിരിക്കുന്നത്.



from mangalam.com http://bit.ly/2IvvEE8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages