കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം യാതൊരുവിധ തരംഗവും ഉണ്ടാക്കില്ലെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ. ബിജെപിക്ക് എതിരായിട്ടാണ് രാഹുൽ മത്സരിക്കുന്നതെങ്കിൽ അത് ബിജെപിയുടെ തട്ടകങ്ങളിലാവണം. രാഹുലിന്റെ സ്ഥാനാർഥിത്വം അവരുടെ പാർട്ടിക്കാര്യമാണ്. എന്നാൽ സ്ഥാനാർഥിയായതിന്റെ യുക്തിയെ ആണ് താൻ ചോദ്യംചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഒരു സ്വാധീനവും ഉണ്ടാക്കില്ല എന്നതിന് തെളിവാണ് പൊരിവെയിലത്ത് പോലും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന എൽഡിഎഫ് യോഗങ്ങൾ. കേരളത്തിൽ ട്വന്റി-ട്വന്റി പറയുന്ന കോൺഗ്രസ് യു.പിയിൽ 80ൽ 80 എന്ന് പറയാൻ ധൈര്യം കാണിക്കണം. വടകരയിൽ സോഷ്യലിസ്റ്റുകൾ തനിക്കുവേണ്ടി വോട്ട് ചെയ്യുമെന്ന കെ. മുരളീധരന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. വോട്ട് മറിക്കുക എന്നത് കോൺഗ്രസിന്റെ സംസ്കാരമാണ്. ആ സംസ്കാരമല്ല സോഷ്യലിസ്റ്റുകളുടേത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയാണ് പി ജയരാജൻ. അങ്ങനെയുള്ള ഒരാളെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് ശരിയല്ല. അതെല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ സർക്കാർ കേന്ദ്രത്തിൽ നിലവിൽവരുന്നതിന് ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്. മോദി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്നു. കർഷക ആത്മഹത്യ പോലുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നില്ല. സമൂഹത്തെ ധ്രുവീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ്സും ബിജെപിയും ഒരുപോലെയാണ്. ബിജെപിക്ക് തുടർഭരണം ഉണ്ടായാൽ അത് ജനാധിപത്യ വ്യവസ്ഥയ്ക്ക്വലിയ ഭീഷണി ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Candidature Of Rahul Gandhi Will Not Affect In 2019 Loksabha Election
from mathrubhumi.latestnews.rssfeed http://bit.ly/2VTbPcZ
via
IFTTT
No comments:
Post a Comment