വൈദ്യുതിനിയന്ത്രണമില്ല; വേണ്ടിവരില്ലെന്ന് ബോർഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

വൈദ്യുതിനിയന്ത്രണമില്ല; വേണ്ടിവരില്ലെന്ന് ബോർഡ്

തിരുവനന്തപുരം\കൊച്ചി: സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതിനിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള. മറിച്ചുള്ള പ്രചാരണം തെറ്റാണ്. ചൂടുകാരണം ഉപഭോഗം കൂടുതലാണെങ്കിലും കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണെന്ന് ചെയർമാന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം വിലയിരുത്തി. അപ്രഖ്യാപിതനിയന്ത്രണം ഏർപ്പെടുത്തുമെന്ന പരാതിയെത്തുടർന്നാണ് യോഗം ചേർന്നത്. ആശങ്ക ഉളവാക്കുന്ന സാഹചര്യം നിലവിലില്ല. കേരളത്തിൽ ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്ന് കൊണ്ടുവരുന്നതുമായ വൈദ്യുതി ഉപയോഗിച്ച് തടസ്സമില്ലാതെ ആവശ്യങ്ങൾ നിറവേറ്റാനാകും. അറ്റകുറ്റപ്പണികൾക്ക് ചിലപ്പോൾ ലൈനുകളും ട്രാൻസ്ഫോർമറും ഓഫ് ചെയ്യേണ്ടിവരുന്നുണ്ട്. ചൂടും തിരഞ്ഞെടുപ്പും കാരണം ഒഴിവാക്കാനാവുന്ന അറ്റകുറ്റപ്പണികളെല്ലാം നീട്ടിവെച്ചുവെന്നും ബോർഡ് അറിയിച്ചു. അതേസമയം, കേരളത്തിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമാവുകയാണ്. വിതരണ ലൈനിലെ ലോഡ് കൂടിയതാണ് കാരണം. വടക്കൻ മലബാർ, നിലമ്പൂർ പ്രദേശങ്ങളെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഓവർലോഡ് കാരണം ചില ഫീഡറുകളിൽ ചെറിയ വൈദ്യുതിനിയന്ത്രണം കഴിഞ്ഞ ദിവസം ഏർപ്പെടുത്തേണ്ടി വന്നിരുന്നു. കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കുന്ന സ്ഥലങ്ങളിലും വോൾട്ടേജ് ക്ഷാമമുണ്ട്. എന്നാൽ, അനുവദനീയമായ 12 ശതമാനത്തിനകത്താണ് ഇപ്പോഴും വോൾട്ടേജ് വ്യത്യാസമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിന്റെ പ്രസരണ-വിതരണശേഷി വർഷങ്ങൾക്കുമുമ്പ് ഉണ്ടാക്കിയതാണ്. കൂടുതൽ വൈദ്യുതി കിട്ടിയാലും എത്തിക്കാൻ അധിക ലൈനുകൾ ഇല്ല. ലോഡ് കൂടുന്നതിനാൽ ട്രാൻസ്ഫോർമറുകൾ ഡ്രിപ്പാകുന്നുവെന്ന പരാതികളും പതിവായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ആവശ്യത്തിന് ലഭിക്കുന്നുണ്ട്. യൂണിറ്റിന് ശരാശരി നാല്-അഞ്ച് രൂപയാണ് വരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി കേരളം വൈദ്യുതി കൊടുക്കൽ-വാങ്ങൽ നടത്തുന്നുണ്ട്. പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയനുസരിച്ച് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം ക്രമീകരിച്ചിരിക്കുകയാണ്. വൈദ്യുതോപയോഗം സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കോഡ് ഭേദിച്ചു. ഏപ്രിൽ 13-ന് 881.02 ലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവുംകൂടിയ ഉപയോഗമാണിത്. ബുധനാഴ്ച ഇത് 868.20 ലക്ഷം യൂണിറ്റായി കുറഞ്ഞു. ഈ വേനൽക്കാലത്ത് ഒരുദിവസം പരമാവധി 860 ലക്ഷം യൂണിറ്റ് വരെയേ ഉപഭോഗം ഉയരുകയുള്ളൂവെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ കണക്കാക്കിയിരുന്നത്. content highlights:no need of power cut says electricity department


from mathrubhumi.latestnews.rssfeed http://bit.ly/2v8ikwL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages