പോര്‍ട്ടോയെ തകര്‍ത്ത് ലിവര്‍പൂള്‍; ഇനി ബാഴ്‌സയുമായി സെമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പോര്‍ട്ടോയെ തകര്‍ത്ത് ലിവര്‍പൂള്‍; ഇനി ബാഴ്‌സയുമായി സെമി

പോർട്ടോ:ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ പോർട്ടോയെ 4-1ന് തകർത്ത് ലിവർപൂൾ അനായാസം സെമി ഫൈനലിൽ. ആദ്യ പാദത്തിൽ 2-0ത്തിന് സ്വന്തം ഗ്രൗണ്ടായ ആൻഫീൽഡിൽ വിജയിച്ച ലിവർപൂളിന് എവേ ഗ്രൗണ്ടും പുത്തരിയായിരുന്നില്ല. പോർട്ടോയെ ചിത്രത്തിലേ ഇല്ലാതാക്കി നാല് ഗോളുകൾ ലിവർപൂൾ അടിച്ചുകൂട്ടി. ഇതോടെ ഇരുപാദങ്ങളിലുമായി 6-1ന്റെ വിജയവുമായി ലിവർപൂൾ സെമി ഫൈനൽ ഉറപ്പിച്ചു. ഇനി സെമിയിൽ ലിവർപൂളിന്റെ എതിരാളി സ്പാനിഷ് കരുത്തരായ ബാഴ്സലോണയാണ്. മറ്റൊരു സെമിയിൽ അയാക്സും ടോട്ടനവും ഏറ്റുമുട്ടും. അയാക്സ് യുവന്റസിനേയും ടോട്ടനം മാഞ്ചസ്റ്റർ സിറ്റിയേയും അട്ടിമറിച്ചാണ് സെമിയിലെത്തിയത്. 26-ാം മിനിറ്റിൽ സാദിയോ മാനെ ലിവർപൂളിനെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റിൽ മുഹമ്മദ് സലയും ലക്ഷ്യം കണ്ടു. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ മിലിറ്റവോയിലൂടെ പോർട്ടോ ഒരു ഗോൾ മടക്കി. 2-1. പക്ഷേ ഫിർമിനോയും വാൻ ഡൈക്കും അവസരത്തിനൊത്തുയർന്നു. ഇതോടെ ലിവർപൂൾ 4-1ന് വിജയമുറപ്പിച്ചു. Content Highlights: liverpool win vs porto champions league quarter final second leg


from mathrubhumi.latestnews.rssfeed http://bit.ly/2GnSuKs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages