ദുർഗ്: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ രാജ്യം കള്ളന്റെ ഭാര്യയെപ്പോലെ കാണുമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഉമാഭാരതി. ഛത്തീസ്ഗഢിലെ ദുർഗിൽ ബി.ജെ.പി. സ്ഥാനാർഥിക്കുവേണ്ടിയുള്ള പ്രചാരണത്തിനിടെയായിരുന്നു വിവാദ പരാമർശം. പ്രിയങ്കാഗാന്ധിയുടെ സാന്നിധ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമൊന്നും കൊണ്ടുവരാൻപോകുന്നില്ലെന്നും അവർ പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യം തിരഞ്ഞെടുപ്പുഫലത്തെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുമോയെന്ന ചോദ്യത്തിന് “ഒരുവിധത്തിലുമില്ല. അവർ എന്തിനു സ്വാധീനിക്കണം... അവരുടെ ഭർത്താവ് മോഷണക്കേസ് നേരിടുകയാണ്. കള്ളന്റെ ഭാര്യയെപ്പോലെയാവും രാജ്യം അവരെക്കാണുക” -എന്നായിരുന്നു മറുപടി. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് “ഇതൊരു ജനാധിപത്യരാജ്യമാണ്. ആർക്കും എവിടെനിന്നും മത്സരിക്കാം” എന്നവർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ ഉമാഭാരതി വിമർശിച്ചു. വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ച രാഹുൽ അമേഠിയിൽ പരാജയം സമ്മതിച്ചെന്ന് അവർപറഞ്ഞു. content highlights:umabharathi criticises priyanka gandhi
from mathrubhumi.latestnews.rssfeed http://bit.ly/2Pg6Pwv
via
IFTTT
No comments:
Post a Comment