കേരളത്തില്‍ ബിജെപിയ്ക്ക് ഇത്തവണയും സീറ്റ് കിട്ടില്ല ; ശബരിമല വിഷയം തുണയ്ക്കാന്‍ പോകുന്നത് യുഡിഎഫിനെ ആയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കേരളത്തില്‍ ബിജെപിയ്ക്ക് ഇത്തവണയും സീറ്റ് കിട്ടില്ല ; ശബരിമല വിഷയം തുണയ്ക്കാന്‍ പോകുന്നത് യുഡിഎഫിനെ ആയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യാന്‍ പോകുന്നത് യുഡിഎഫിനായിരിക്കുമെന്നും ഇത്തവണയും കേരളത്തില്‍ ബിജെപിയ്ക്ക് സീറ്റ് കിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയില്‍ ബിജെപി ഭക്തരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് കുഴപ്പമുണ്ടാക്കുന്നതിന് പകരം കേന്ദ്രത്തില്‍ നടപടിയെടുക്കാന്‍ മുതിരുകയാണ് ബിജെപി ചെയ്യേണ്ടിയിരുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ബിജെപിയുടെത് ആത്മാര്‍ത്ഥതയുള്ള നിലപാട് ആയിരുന്നെങ്കില്‍ അവര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുവാന്‍ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു. അതിന് പകരം ക്ഷേത്ര നടയില്‍ കിടന്ന കുഴപ്പമുണ്ടാക്കാനും അതിലൂടെ ക്ഷേത്രത്തിന്റെ വിശുദ്ധി ഇല്ലാതാക്കാനുമാണ് ബിജെപി ശ്രമിച്ചത്. നയപരമായും ലളിതമായും കൈകാര്യം ചെയ്യേണ്ടിയിരുന്ന ശബരിമല വിഷയം കടുംപിടുത്തത്തിലൂടെ സര്‍ക്കാര്‍ പെരുപ്പിച്ച് വിവാദമാക്കി മാറ്റി. സര്‍ക്കാര്‍ നിലപാട് അനേകം വിശ്വസികളിലാണ് മുറിവേല്‍പ്പിച്ചത്. വിശ്വാസത്തെ സംരക്ഷിക്കുന്ന നിലപാടാണ് എന്നും യുഡിഎഫ് എടുത്തിട്ടുള്ളത്. കോടതിയില്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സത്യവാങ്മൂലം നല്‍കിയിരുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ജനവിധിയായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറും. നരേന്ദ്രമോഡിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായി. കഴിഞ്ഞ തവണ നല്‍കിയ വാക്കുകള്‍ പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ അക്രമത്തിന്റെയും നീതി നിഷേധത്തിന്റെയും രാഷ്ട്രീയ സംസ്‌ക്കാരമാണ് അവരുടേത്. ഇതെല്ലാം യുഡിഎഫിന് അനുകൂല ഘടകങ്ങളായി മാറുകയും 20 സീറ്റിലും യുഡിഎഫ് ജയിക്കുകയും ചെയ്യാനുള്ള സ്ഥിതിയുണ്ട്.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയത് എല്‍ഡിഎഫിനെ പരിഭ്രമിപ്പിക്കുന്നുണ്ട്. എന്നാല്‍ വയനാട് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റും ശക്തികേന്ദ്രവുമാണെന്ന് മറക്കരുത്. രാഹുലിന്റെ വരവ് വയനാട്ടില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ ഒന്നാകെ പ്രതിഫലിക്കും ബിജെപിയെ ഇവിടെ അകറ്റി നിര്‍ത്താന്‍ ഗുണമാകുമെന്നും പറഞ്ഞു.



from mangalam.com http://bit.ly/2IELuMb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages