പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതി

ദുബായ്: യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പുരസ്കാരം. മികച്ച സേവനം ചെയുന്ന രാഷ്ട്രതലവന്മാർക്ക് യു എ ഇ പ്രസിഡന്റ് നൽകുന്ന പരമോന്നത ആദരമാണ് സായിദ് മെഡൽ . യു.എ.ഇ യുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനകളുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാൻ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഇന്ത്യ-യു എ ഇ ബന്ധം മെച്ചപ്പെടുത്തുന്നതിൽ നരേന്ദ്ര മോദി വഹിച്ച പങ്ക് മഹത്തരമാണ് എന്ന് ശൈഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി രണ്ട് തവണ യു എ ഇ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ശൈഖ് മുഹമ്മദ്ബിൻ സായിദ് അൽ നഹ്യാൻ ഒരു തവണ ഇന്ത്യയും സന്ദർശിച്ചു. تجمعنا بالهند روابط تاريخية وعلاقات استراتيجية شاملة، عززها الدور المحوري لصديقي العزيز رئيس الوزراء الهندي ناريندرا مودي الذي منحها دفعة كبيرة.. وتقديرا لجهوده يمنحه رئيس الدولة وسام زايد .. نثق بمستقبل واعد يجمع البلدين يعززه التفاهم والتعاون المشترك. — محمد بن زايد (@MohamedBinZayed) April 4, 2019 Content Highlights:Sheikh Khalifa awards Indian PM Modi the Zayed Medal


from mathrubhumi.latestnews.rssfeed https://ift.tt/2UsBfRn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages