കല്പറ്റ: കേരളത്തിൽ നിന്ന് മത്സരിക്കാനുള്ള കാരണം ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകാനാണെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരും മോദിയും ആർഎസ്എസും ദക്ഷിണേന്ത്യയുടെസംസ്കാരത്തേയും ഭാഷയേയും കടന്നാക്രമിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ട്. അതിനെതിരെ ഇന്ത്യ എന്നാൽ ഒന്നാണെന്ന സന്ദേശം പകരുകയാണ് എന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. വയനാട്ടിൽ നാമനിർദേശ പത്രിക നൽകി റോഡ് ഷോ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ എന്റെ സഹോദരി സഹോദരൻമാർ ഇപ്പോൾ എനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എന്നാൽ ഞാനൊരു കാര്യം പറയുന്നു. എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സിപിഎമ്മിനെതിരെ സംസാരിക്കില്ല. എന്റെ മുഖ്യ ശത്രു ബിജെപി മാത്രമാണ്. ഒരു സന്ദേശം നൽകുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി. അമേഠിയെ രാഹുൽ ഉപേക്ഷിച്ചെന്ന സ്മൃതി ഇറാനിയുടെ ആക്ഷേപത്തോട് ഞാൻ അവിടെയുമുണ്ട് ഇവിടെയുമുണ്ടെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ മറുപടി. Content Highlight: I,m fight against bjp not cpm; Rahul gandhi
from mathrubhumi.latestnews.rssfeed https://ift.tt/2TXjqp3
via
IFTTT
No comments:
Post a Comment