പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

യുഎഇ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് യു.എ.ഇയുടെ ആദരം. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'സയദ് മെഡല്‍' നല്‍കിയാണ് മോഡിയെ ആദരിക്കുന്നത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ആദരമെന്ന് യുഎഇ പ്രസിഡന്റ് ഖലിഫ ബിന്‍ സയദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അറിയിച്ചു. പ്രസിഡന്റുമാര്‍, രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവരെ ആദരിക്കാന്‍ നല്‍കുന്ന പുരസ്‌കാരമാണ് സയദ് മെഡല്‍.

യുഎഇയും ഇന്ത്യയും തമ്മില്‍ ചരിത്രപരവും സമഗ്രവും തന്ത്രപരമായ ബന്ധങ്ങളാണുള്ളത്. അതിനു പിന്നില്‍ പ്രധാനമന്ത്രി മോഡിയ്ക്ക് സുപ്രധാനമായ പങ്കാണുള്ളതെന്നും യുഎഇ വ്യക്തമാക്കി. പ്രസിഡന്റിന്റെ സന്ദേശം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനകളുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയെദ് ട്വീറ്റ് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിന്‍ (2007), ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് (2018), എലിസബത്ത് രാജ്ഞി (2010), സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്ളസീസ് അല്‍ സൗദ് (2016) എന്നിവര്‍ക്കാണ് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചത്.

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. 2015 ഓഗസ്റ്റിലാണ് മോഡി ആദ്യമായി യുഎഇയില്‍ എത്തിയത്. തുടര്‍ന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയെദ് അല്‍ നഹ്യാന്‍ 2016ല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. 2017ലെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി കിരീടാവകാശിയായിരുന്നു. 2018ല്‍ മോഡി വീണ്ടും യുഎഇയില്‍ എത്തി. ഒന്നിലേറെ തവണ മോഡി സന്ദര്‍ശിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ യുഎഇയുമുണ്ട്.

ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യയെ അതിഥിയായി ക്ഷണിക്കുകയും ചെയ്തിരുന്നു. 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎഇയില്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയ്ക്കും യുഎ.ഇയ്ക്കുമിടയില്‍ പ്രതിവാരം 1,000 നേരിട്ടുള്ള വിമാന സര്‍വീസുകളാണുള്ളത്.



from mangalam.com https://ift.tt/2TU8l8n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages