കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് (എസ്.ഒ.എസ്) നടത്തുന്ന പ്രതിഷേധ സമരത്തില്‍ കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ പങ്കെടുക്കില്ല. കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണിത്.
എന്നാല്‍ ഇന്ന് വൈകിട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നിശ്ചയിച്ചിരിക്കുന്ന സമ്മേളനം എസ്.ഒ.എസിന്റെ നേതൃത്വത്തില്‍ നടക്കും. പ്രതിഷേധ യോഗത്തിനു പകരം വിശദീകരണ യോഗമായി നടത്താനാണ് തീരുമാനം. കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ എസ്.ഒ.എസ് പ്രവര്‍ത്തകര്‍ ഭാവി പരിപാടികള്‍ നിശ്ചയിക്കാന്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.
പോലീസ് നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് എസ്്.ഒ.എസിന്റെ തീരുമാനം. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് ഇന്ന് പ്രതിഷേധ പന്തലില്‍ എത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോലീസിന്റെ ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ സമരത്തിനെത്തേണ്ടെന്ന് കന്യാസ്ത്രീകളോട് എസ്.ഒ.എസ് നേതൃത്വം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനമാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. ബിഷപിനെ പോലീസ് ജലന്ധറില്‍ എത്തി ചോദ്യം ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ സെപ്തംബര്‍ എട്ടിന് വഞ്ചി സ്‌ക്വയറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഇതോടെ 19ന് ബിഷപിനെ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തി. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റ് രേഖപ്പെടുത്തി.
തുടര്‍ന്ന് അന്വേഷണം ഇഴഞ്ഞുനീങ്ങുകയും മൂന്നാഴ്ചയ്ക്കു ശേഷം ബിഷപ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങി ജലന്ധറിലേക്ക് പോകുകയും ചെയ്തു. കന്യാസ്ത്രീകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് മൂന്നു മാസം മുന്‍പ് പ്രൊസിക്യൂഷനെ സര്‍ക്കാര്‍ നിയമിച്ചു. കുറ്റപത്രം പൂര്‍ത്തിയാക്കി ഡി.ജി.പിയുടെ അംഗീകാരത്തിനായി ഒരു മാസം കാത്തിരുന്ന ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചത്.
from mangalam.com http://bit.ly/2G4WEbs
via IFTTT
No comments:
Post a Comment