പുലര്‍ച്ചെ നാലുമണിക്കെത്തിയ കാമുകന് വാതില്‍ തുറന്നുകൊടുത്തത് നീതു ; വാതില്‍ക്കല്‍ മുത്തശ്ശിയെ കണ്ടു മുറിയിലേക്ക് തിരിച്ചു വന്ന നിതീഷ് നീതുവിന്റെ മൊബൈലില്‍ തലേന്ന് നടത്തിയ ചാറ്റിംഗ് കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

പുലര്‍ച്ചെ നാലുമണിക്കെത്തിയ കാമുകന് വാതില്‍ തുറന്നുകൊടുത്തത് നീതു ; വാതില്‍ക്കല്‍ മുത്തശ്ശിയെ കണ്ടു മുറിയിലേക്ക് തിരിച്ചു വന്ന നിതീഷ് നീതുവിന്റെ മൊബൈലില്‍ തലേന്ന് നടത്തിയ ചാറ്റിംഗ് കണ്ടെത്തി

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ​ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പുലര്‍ച്ചെ നാലു മണിക്ക് നീതു വാതില്‍ തുറന്നു കൊടുത്തത് നിതീഷിന്റെ രൂപത്തില്‍ വന്ന മരണത്തിന്. നീതുവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പതിവായി കമിതാക്കള്‍ വഴക്കടിച്ചിരുന്നതായും ഒടുവില്‍ തിരിച്ചുപോകുന്നതിന് തൊട്ടുമുമ്പ് നീതുവിന്റെ ഫോണില്‍ കണ്ടെത്തിയ ചാറ്റിംഗാണ് പ്രതിയെ കൃത്യം ചെയ്യാന്‍ തരത്തില്‍ ക്ഷുഭിതനാക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകകള്‍.

നീതുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ തലേന്നത്തെ ചാറ്റ് കണ്ടതോടെ പ്രതിയുടെ ഭാവം മാറുകയായിരുന്നു. പോകാനിറങ്ങിയ പ്രതി കുളിമുറിയില്‍ നിന്നും തിരിച്ചെത്തിയ നീതുവിനെ ബോധം കെടും വരെ കുത്തി. അതിന് ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി. ​നീതുവിനെ കൊല ചെയ്ത ​ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ പദ്ധതിയെങ്കിലും ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കൊല്ലാന്‍ പദ്ധതിയിട്ട് കത്തിയും പെട്രോളും വിഷവുമായിട്ടാണ് നിതീഷ് നീതുവിന്റെ വീട്ടില്‍ എത്തിയത്.

മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന നീതുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം അടുത്ത കാലത്തായി നിതീഷിനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും കലഹിക്കുന്നതും പതിവായിരുന്നു. ഇക്കാര്യത്തില്‍ തുറന്നു സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തലേന്ന് രാത്രി എട്ടുമണിക്ക് വീട്ടില്‍ എത്താനായിരുന്നു നീതു നിതീഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഉറങ്ങിപ്പോയ നിതീഷ് നീതുവിന്റെ വീട്ടില്‍ എത്തിയത് പുലര്‍ച്ചെ നാലുമണിയോടെ. മറ്റൊരാളുമായി ബന്ധമുണ്ടെങ്കില്‍ കൊല്ലുക എന്നുറപ്പിച്ചായിരുന്നു നീതുവിന്റെ വീട്ടില്‍ നിതീഷ് എത്തിയത്.

അക്കാര്യം നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ വഴി മൂര്‍ച്ചയുള്ള ഒരു കത്തിയും വാങ്ങി. അതും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് ഇയാള്‍ വെളുപ്പിന് നീതുവിന്റെ വീട്ടില്‍ എത്തിയത്. വീട്ടില്‍ കയറിയ ശേഷം ഇരുവരും ഏറെ നേരം സംസാരിച്ചു. നിതീഷിന്റെ തെറ്റിദ്ധാരണ നീതു മാറ്റുകയും ചെയ്തു.

പുലര്‍ച്ചെ 6.30 യോടെ വന്നവഴിയെ തിരിച്ചുപോകാന്‍ ഒരുങ്ങിയ നിതീഷ് വാതില്‍ക്കല്‍ നീതുവിന്റെ മുത്തശ്ശി നില്‍ക്കുന്നതിനാല്‍ മുറിയിലേക്ക് തന്നെ തിരിച്ചെത്തി. ഈ സമയം നീതു ബാത്ത്‌റൂമില്‍ പോയിരുന്നു. മുറിയില്‍ കണ്ട മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും നീതു തലേരാത്രി മണിക്കൂറുകളോളം ഒരാളുമായി ചാറ്റ് ചെയ്തിരുന്നത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി. തിരിച്ചെത്തിയ നീതുവിനെ തുടര്‍ന്നായിരുന്നു ആക്രമിച്ചത്.

തിരുവല്ലയില്‍ യുവാവ് യുവതിയെ വഴിയില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ സംഭവമാണ് നിതീഷിന് ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരണയായത്. ഈ കൊലപാതകത്തിന്റെ പത്രവാര്‍ത്തകളും ഫോട്ടോകളും മൊെബെല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണു സൂചന. നീതു മറ്റൊരാളുമായി അടുത്തതിലുള്ള പ്രതികാരമാണു കൊലപാതകമെന്നാണു പ്രതിയുടെ മൊഴി. പോലീസ് കേസും ഇതിന്റെ അടിസ്ഥാനത്തിലാണ്. വിവാഹക്കാര്യം സംസാരിച്ചെങ്കിലും നീതുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നു നിതീഷ് പറയുന്നു. ഇതിനിടെയാണ് ഇരുവരും അകന്നത്.



from mangalam.com http://bit.ly/2IgSeiU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages