തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി വോട്ടിങ് മെഷീൻ തകരാറിലായെന്നുംവോട്ടിങ് മെഷീന്റെ കാര്യം ഇലക്ഷൻ കമ്മീഷൻ ഗൗരവത്തോടെ എടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പോളിങ് ബൂത്തിലെ വോട്ടിങ്യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് തിരഞ്ഞെടുപ്പ്കമ്മീഷൻ ഉറപ്പാക്കേണ്ടതായിരുന്നുവെന്നും നിർഭാഗ്യവശാൽ ഇന്ന് താൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ വോട്ടിങ് മെഷീൻ തകരാറിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. "വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതി ഉണ്ട്. പോളിങ് ബൂത്തിലെ വോട്ടിങ്യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് തിരഞ്ഞെടുപ്പ്കമ്മീഷൻ ഉറപ്പാക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ ഇന്ന് ഞാൻ വോട്ട് ചെയ്യാനെത്തിയപ്പോൾ ബൂത്തിലെ വോട്ടിങ് മെഷീൻ തകരാറിലായി. അടുത്ത മറ്റൊരു ബൂത്തിലും അടുത്ത പഞ്ചായത്തിലും മെഷീൻ തകരാറിലായി. കോരളത്തിൽ വ്യാപകമായി വോട്ടിങ് മെഷീൻ തകരാറിലായി എന്ന വസ്തുതയുണ്ട്.വോട്ടിങ് മെഷീന്റെ കാര്യം തിരഞ്ഞെടുപ്പ്കമ്മീഷൻ ഗൗരവത്തോടെ എടുത്തില്ലെന്ന് വേണം കരുതാൻ", മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിലെ വർഗ്ഗീയ ചേരിതിരിവും വംശഹത്യയും വർഗ്ഗീയ കലാപവും സംഘടിപ്പിച്ചവർ ഇവിടെ വന്ന്റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അത് തകർന്നടിയുന്നത് ഈ തിരഞ്ഞെടുപ്പിൽ കാണാമായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. "ഈ തിരഞ്ഞെടുപ്പ് ചിലരുടെയൊക്കെ അതിമോഹം തകർന്നടിയുന്ന തിരഞ്ഞെടുപ്പാണ്. ഉത്തരേന്ത്യയിലെ വർഗ്ഗീയ ചേരിതിരിവും വംശഹത്യയും വർഗ്ഗീയ കലാപവും സംഘടിപ്പിച്ചവർ ഇവിടെ വന്ന്റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അത് തകർന്നടിയുന്നത് ഈ തിരഞ്ഞെടുപ്പിൽ കാണാമായിരുന്നു. രാജ്യത്ത്ബിജെപിയെ നേരിടുകയാണെന്ന് പറയുന്ന കോൺഗ്രസ്സിന് തിരഞ്ഞെടുപ്പ്പ്രചാരണരംഗത്ത് സ്വന്തം പ്രകടന പത്രികയുമായി ബന്ധപ്പെട്ട് ഒന്നും പറയാനുണ്ടായിരുന്നില്ല. സംസ്ഥാനത്തെ പ്രശ്നങ്ങളൊന്നും അവതരിപ്പിക്കാനില്ലാത്തതുകൊണ്ട് തീർത്തും വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അവർ നടത്തിയത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാമെന്ന് അവർ കരുതി. ഈ രണ്ട്കൂട്ടരുടെയും മോഹങ്ങൾ തകർന്നടിയുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള പ്രശംസനീയമായ വിജയത്തിലേക്ക് കടക്കാനാണ് പോകുന്നത്." തിറഞ്ഞടെുപ്പിലാകെ കേരളീയർ കാണിച്ച സംയമനവും തിരഞ്ഞെടുപ്പ് രംഗത്ത്വലിയ അനിഷ്ട സംഭവങ്ങളില്ലാതെ കൊണ്ടു പോയതും മറ്റ്സംസ്ഥാനങ്ങൾ മാതൃകാപരമായാണ് കണ്ടത്. അത് ഇനിയുംതുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:CM Pinarayi Vijayan criticizes election commission and vote machine problems
from mathrubhumi.latestnews.rssfeed http://bit.ly/2IOKS6L
via
IFTTT
No comments:
Post a Comment