തിരുവനന്തപുരം: കോവളത്ത് ചൊവ്വരയിലെ വോട്ടിങ്ങ് യന്ത്രത്തിൽ ഗുരുതര ക്രമക്കേടെന്ന് പരാതി. കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ താമരയുടെ ലൈറ്റ് തെളിയുന്നതായാണ് വോട്ട് രേഖപ്പെടുത്തിയവർ പരാതി ഉന്നയിച്ചത്. കോവളത്ത് 151ാം നമ്പർ ബൂത്തിനെക്കുറിച്ചാണ് പരാതി ഉണ്ടായത്.കോൺഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടർന്ന് പോളിങ് നിർത്തി വെച്ച്വേറെ യന്ത്രം കൊണ്ടുവന്ന് വോട്ടെടുപ്പ് പുനരാരംഭിച്ചു. ചൊവ്വര മാധവവിലാസം സ്കളിലാണ് ബൂത്ത് പ്രവർത്തിക്കുന്നത്. 76 പേർവോട്ട് ചെയ്ത ശേഷമാണ് പരാതി ഉണ്ടായത്. പോൾ ചെയ്യുന്നത് കൈപ്പത്തി ചിഹ്നത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ ചുമന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണ് എന്നായിരുന്നു പരാതി. ഇത് പോളിങ്ങ് ഏജന്റുമാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പോളിങ് നിർത്തി വെക്കുകയായിരുന്നു.കോവളം എംഎൽഎ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണം തെറ്റാണെന്നും മോക്ക് പോളിങ്ങിനിടയ്ക്കാണ് പിഴവ് രേഖപ്പെടുത്തിയതെന്നുമാണ് ജില്ലാ കളക്ടർ കെ വാസുകി ആദ്യം പറഞ്ഞത്. യന്ത്രത്തിലെ തകരാറ് കണ്ടെത്താനുള്ളതാണ് മോക്ക് പോളിങ്ങെന്നും തകരാറ് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അതു പരിഹരിച്ചുവെന്നുമായിരുന്നു കളക്ടർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ഫെയ്സ്ബുക്ക് ലൈവിൽ വന്ന് അവർ നൽകിയ വിശദീകരണത്തിൽ വോട്ടിങ്ങിനിടെ യന്ത്രം പണിമുടക്കിയതാണ് കാരണമെന്നാണ് അറിയിച്ചത്. എല്ലാ വോട്ടും ഏതെങ്കിലും ഒരു പാർട്ടിക്ക് പോകുമെന്നത് ഒരിക്കലും നടക്കില്ലെന്നും വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം അപ്രകാരമാണെന്നും കളക്ടർ വ്യക്തമാക്കി. 76 പേർ വോട്ടു ചെയ്യുമ്പോൾ തകരാറൊന്നുമില്ലായിരുന്നു 77 ാമത്തെ ആൾ വോട്ടു ചെയ്യാനെത്തിയപ്പോൾ യന്ത്രം സ്റ്റക്കാകുകയായിരുന്നു. ഉടൻ അത് മാറ്റി പുതിയ യന്ത്രം സ്ഥാപിച്ചെന്നുമാണ് കളക്ടറുടെ വിശദീകരണം.
from mathrubhumi.latestnews.rssfeed http://bit.ly/2GsNYdW
via
IFTTT
No comments:
Post a Comment