കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും വിവർത്തകനുമായ പി.എം. സുധാകരൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ വിഭാഗം ജീവനക്കാരനായിരുന്നു. പിന്നീട് കുവൈറ്റ് ടൈംസ്, ഒമാൻ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപസമിതിയംഗമായി പ്രവർത്തിച്ചു. കുവൈറ്റിൽ യുദ്ധത്തടവുകാരനായിരുന്നു. 21 വർഷമായി മാതൃഭൂമിയിൽ സേവനമനുഷ്ഠിക്കുന്നു. മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിന്റെ എക്സിക്യുട്ടീവ് അസിസ്റ്റന്റാണ് നിലവിൽ. ഒഴൂർ പടിഞ്ഞാറേ മഠത്തിൽ ശങ്കരൻ വൈദ്യരുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: ചോലക്കോട്ടിൽ രത്നകുമാരി. മക്കൾ: സന്ദീപ് സുധാകർ (സബ് എഡിറ്റർ, മാതൃഭൂമി, കോട്ടക്കൽ), സജ്ന സുധാകർ (അധ്യാപിക, എസ്.എസ്.എം. എച്ച്.എസ്. തെയ്യാലിങ്ങൽ, താനൂർ). മരുമക്കൾ: ഋതു, അഡ്വ. ബാലകൃഷ്ണൻ (തിരൂർ കോടതി). സഹോദരങ്ങൾ: പരേതനായ പ്രഭാകരൻ വൈദ്യർ, സത്യഭാമ, ശ്രീദേവി. ശവസംസ്കാരം താനൂർ പുത്തൻതെരുവ് ഒഴൂർ പടിഞ്ഞാറെ മഠത്തിൽ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക്. Content Highlights: Senior Journalist and Translator PM Sudhakaran Passes Away
from mathrubhumi.latestnews.rssfeed http://bit.ly/2GqTCNE
via
IFTTT
No comments:
Post a Comment