സരിതയുടെ പത്രിക തള്ളി: വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

സരിതയുടെ പത്രിക തള്ളി: വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ വയനാട്ടിലും എറണാകുളത്തും നൽകിയ നാമനിർദേശ പത്രികകൾ തള്ളി. ശിക്ഷറദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിർദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരിയുടെ വിശദീകരണം. സ്വതന്ത്ര സ്ഥാനാർഥി സരിത എസ്. നായർ രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്മേൽ അപ്പീൽ പോയിരിക്കുകയാണെന്ന് സ്ഥാനാർഥിയെ പ്രതിനിധാനം ചെയ്തെത്തിയ അഭിഭാഷകൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാൻ അനുവദിച്ച സമയം അവസാനിച്ചതിനാലാണ് പത്രിക തള്ളിയത്. സോളാർ കേസുമായി ബന്ധപ്പെട്ടാണ് സരിത രണ്ട് കേസുകളിൽ ശിക്ഷയനുഭവിച്ചത്. കുറ്റാരോപിതരായ ചില സ്ഥാനാർഥികൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിൻബലമുള്ള ഏതൊരാൾക്കും, അയാൾ കുറ്റാരോപിതനാണെങ്കിൽ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധിയാകാം. അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സരിത തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മുമ്പ് സംസാരിച്ചിരുന്നു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരം ആളുകൾക്കെതിരെ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്നും പാർലമെന്റിനകത്ത് പോയിരിക്കാനുള്ള കൊതി കൊണ്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമായിരുന്നു അവർ പറഞ്ഞിരുന്നത്. content highlights:Saritha Nair nomination rejected


from mathrubhumi.latestnews.rssfeed http://bit.ly/2FZWPDI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages