ഇതാ ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാരന്‍; രാഹുല്‍ ഗാന്ധി ടി സിദ്ദിഖിനെ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെ... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ഇതാ ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാരന്‍; രാഹുല്‍ ഗാന്ധി ടി സിദ്ദിഖിനെ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെ...

രാഹുലിനു വേണ്ടി വയനാട് സീറ്റ് ഒഴിഞ്ഞുകൊടുത്ത സിദ്ധിക്കിനെ രാഹുല്‍ ഗാന്ധി പുകഴ്ത്തുന്ന ചിത്രവും ഒപ്പം കുറിപ്പും പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. 'ഇതാ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകനും' എന്ന വിശേഷണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് സിദ്ധിഖിനെ പ്രിയങ്കാ ഗാന്ധിയ്ക്ക് പരിചയപ്പെടുത്തവേ രാഹുല്‍ ഗാന്ധി ഉപയോഗിച്ചതത്രേ... ഫെയ്രിമില്‍ മാത്രമല്ല, സിദ്ദിഖാ അവരുടെ ഹൃദയത്തിലും നിങ്ങള്‍ക്കൊരു ഇടമുണ്ടാകും.

കേരളത്തിലെ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകവുടെ മനസിലും നിങ്ങള്‍ ഉയര്‍ന്നു നില്‍ക്കും. കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ചു തന്നെ എല്ലാ നേതാക്കന്മാരുടെ മുന്നില്‍ സിദ്ദിഖിനെ രാഹുല്‍ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തി.

ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് .

ഫ്രെയിമിൽ മാത്രമാവില്ല സിദ്ധിഖാ അവരുടെ ഹൃദയത്തിലും നിങ്ങൾക്കൊരു ഇടമുണ്ടാവും .
കേരളത്തിലെ ലക്ഷകണക്കിന് പാർട്ടി പ്രവർത്തകരുടെ മനസ്സിലും നിങ്ങൾ ഉയർന്ന് നിൽക്കും .
കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ സിദ്ധിഖിനെ പ്രിയങ്കക്ക് രാഹുൽ ഗാന്ധി പരിചയപ്പെടുത്തി "one of the best DCC President and a committed worker".രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ധീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് . അത് പകർത്തുന്നതിനിടയിൽ സിദ്ധിഖിന്റെ ഫോൺ ഓഫായി പോയി . ഉടനെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണിൽ തന്റെയും സിദ്ധീഖിന്റെയും ഫോട്ടോ പകർത്താൻ പറഞ്ഞു . രാഹുൽ ഗാന്ധിയുടെ സന്തത സഹചാരി പകർത്തിയ ചിത്രമാണിത് .

സിദ്ധിഖ് എംപി യും എം എൽ എ യുമൊന്നും ആയിട്ടില്ല . കാസർകോട്ടെ വിജയത്തോളം പോന്ന പരാജയം വലിയൊരു പോരാട്ടം തന്നെയായിരുന്നു . ഇപ്പൊ വയനാട് പോലൊരു സീറ്റിൽ നിന്ന് മാറി നിൽക്കാൻ പറയുമ്പോഴും ഏതൊരു കോൺഗ്രസ്സ് പ്രവർത്തകനും കൊതിക്കുന്ന അംഗീകാരം എന്ന് പറഞ്ഞ്‌ പിന്നെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സജീവമായി നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നത് പോലെ അധികമാളുകൾക്ക് കഴിയില്ല . ബൂത്ത് പ്രസിഡന്റായാലും Dcc പ്രസിഡന്റായാലും സിദ്ധിഖിനിണങ്ങുന്ന വിശേഷണം രാഹുൽ ഗാന്ധി പറഞ്ഞത് തന്നെയാണ് .. One of the best and most committed . അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർക്കും പറയാനുണ്ടാവുക .



from mangalam.com http://bit.ly/2G3c6of
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages