ഗുവാഹാട്ടി: കോൺഗ്രസിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ന്യായ് പദ്ധതിയ്ക്കാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് ഉത്തരവുമായിപാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ന്യായ് പദ്ധതിക്കുള്ള പണം മോദിയുടെ ഇഷ്ടക്കാരായ കള്ള ബിസിനസ്സുകാരുടെ കീശയിൽനിന്ന് എടുക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.അസമിലെ ബോകാഘട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കഴിഞ്ഞ നാലു വർഷമായി ചൗക്കീദാർ നരേന്ദ്ര മോദി നൽകിയ പണംകൊണ്ട് സമ്പന്നരായ അനിൽ അംബാനിയെപ്പോലുള്ളകള്ളൻമാരുടെ കീശയിൽനിന്നാണ് ന്യായ് പദ്ധതിയ്ക്കാവശ്യമായ പണം വരാൻ പോകുന്നത്. ജാതി-മത-വർഗ വ്യത്യാസമില്ലാതെ രാജ്യത്തെ പാവപ്പെട്ടവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ആ പണത്തിന്റെ പ്രയോജനം ലഭിക്കും- രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലെത്തിയത്. എന്നാൽ അംബാനിയെപ്പോലെ അതിസമ്പന്നരായ ഏതാനം ചില ബിസിനസ്സുകാരുടെ കീശയിൽ മാത്രമാണ് പണമെത്തിയത്. പണക്കാരാണ് ചൗക്കിദാർമാരെ (കാവൽക്കാർ) നിയമിക്കാറുള്ളത്. പണക്കാരുടെ കാവൽക്കാരനായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ പ്രധാനമന്ത്രിയെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി പ്രകാരം പ്രതിവർഷം 72,000 രൂപ ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാൽ കോൺഗ്രസിന്റെ ഈ വാഗ്ദാനം പൊള്ളയാണെന്നും ന്യായ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതെങ്ങനെയെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ലെന്നും ബിജെപി വിമർശിച്ചിരുന്നു. ഇതിന് ഉത്തരമായാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. Content Highlights:NYAY funds will chor businessmen, Rahul gandhi, Anil ambani, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2WKQS4i
via
IFTTT
No comments:
Post a Comment