അവസരം ലഭിച്ചാല്‍ മികച്ച ഭരണം കാഴ്ചവെക്കും; പ്രധാനമന്ത്രി മോഹം മറച്ചുവെക്കാതെ മായാവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

അവസരം ലഭിച്ചാല്‍ മികച്ച ഭരണം കാഴ്ചവെക്കും; പ്രധാനമന്ത്രി മോഹം മറച്ചുവെക്കാതെ മായാവതി

വിശാഖപട്ടണം: പ്രധാനമന്ത്രിയാകാനുള്ള താത്പര്യം മറച്ചുവെക്കാതെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി. അവസരം ലഭിച്ചാൽ കേന്ദ്രത്തിൽ മികച്ച ഭരണം കാഴ്ചവെക്കുമെന്ന് അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാലു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിട്ടുണ്ട്. ധാരാളം അനുഭവ സമ്പത്തുണ്ട്. അവസരം ലഭിച്ചാൽ ഈ അനുഭവ സമ്പത്ത് കേന്ദ്രത്തിൽ ജനസേവനത്തിനായി വിനിയോക്കുമെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രിയാകാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനും അവർ വ്യക്തമായ മറുപടി നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 ന് ഉണ്ടാകുന്നതോടെ ചിത്രം വ്യക്തമാകുമെന്നായിരുന്നു അവരുടെ മറുപടി. കേന്ദ്രം ഭരിക്കുന്നതിനുള്ള അവസരം ലഭിച്ചാൽ ഉത്തർപ്രദേശിൽ നടത്തിയതുപോലെയുള്ള മികച്ച ഭരണം കാഴ്ചവെക്കും. മുന്നാം മുന്നണിക്ക് പ്രസക്തിയുണ്ടോ എന്നകാര്യവും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷമെ പറയാനാകൂ. 2014 ൽവൻ വാഗ്ദാനങ്ങളാണ് ബിജെപി ജനങ്ങൾക്ക് നൽകിയത്. എന്നാൽ അവയൊന്നും നിറവേറ്റിയില്ല. വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതുകൊണ്ടാണ് ദീർഘകാലം ഭരണത്തിലിരുന്ന കോൺഗ്രസിനെയും ജനം തള്ളിയത്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധി ഉയർത്തി. എന്നാൽ, ദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ടുവോയെന്ന് മായാവതി ചോദിച്ചു. നിലവിൽ ബിജെപിയുടെ നില പരിതാപകരമാണെന്നും അവർ അഭിപ്രായപ്പെട്ടു. Content Highlights:Mayawati, PM post, BSP


from mathrubhumi.latestnews.rssfeed https://ift.tt/2OG537G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages