രാഹുല്‍ഗാന്ധിക്കും യെച്ചൂരിക്കും താനെ കോടതിയുടെ സമന്‍സ്; ഏപ്രില്‍ 30-ന് മുമ്പ് ഹാജരാകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

രാഹുല്‍ഗാന്ധിക്കും യെച്ചൂരിക്കും താനെ കോടതിയുടെ സമന്‍സ്; ഏപ്രില്‍ 30-ന് മുമ്പ് ഹാജരാകണം

മുംബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവർക്കെതിരെതാനെ സെഷൻസ് കോടതി സമൻസ് പുറപ്പെടുവിച്ചു. ആർ.എസ്.എസ്. പ്രവർത്തകനായ വിവേക് ചമ്പനേക്കർ നൽകിയ അപകീർത്തി കേസിലാണ് കോടതി സമൻസ് പുറപ്പെടുവിച്ചത്. ഏപ്രിൽ 30-ന് മുമ്പ് ഇരുവരും കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിയും യെച്ചൂരിയും നടത്തിയ ചില പ്രസ്താവനകൾ ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് വിവേക് ചമ്പനേക്കർ കോടതിയിൽ ഹർജി നൽകിയത്. ഇത്തരം സംഭവങ്ങളിൽ ആർ.എസ്.എസിന് ബന്ധമുണ്ടെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയും യെച്ചൂരിയുംഅപകീർത്തിപ്പെടുത്തുകയാണെന്നാണ് ഇയാളുടെ ആരോപണം. ഇരുനേതാക്കളും ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും അതിനാണ് കേസ് നൽകിയതെന്നും ഹർജിക്കാരൻ പറഞ്ഞു. നഷ്ടപരിഹാരമായി ഒരു രൂപ ആവശ്യപ്പെട്ട് അഭിഭാഷകനായ ആദിത്യ ആർ. മിശ്ര മുഖേനയാണ് വിവേക് ചമ്പനേക്കർ കോടതിയിൽ ഹർജി നൽകിയത്. Content Highlights:thane sessions court issues summons against rahul gandhi and sitaram yechury


from mathrubhumi.latestnews.rssfeed https://ift.tt/2YKIp2F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages