ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി

ഇറ്റാനഗർ: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ട് അരുണാചൽ പ്രദേശിൽ രേഖപ്പെടുത്തി. ഐ ടി ബി പിയുടെ എ ടി എസ് വിഭാഗം മേധാവി ഡി ഐ ജി സുധാകർ നടരാജനാണ് സർവീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സർവീസ് വോട്ടുകൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചത്. ഐ ടി ബി പിയുടെ ലോഹിത്പുറിലെ അനിമൽ ട്രെയിനിങ് സ്കൂളിൽവെച്ചാണ് വോട്ട് രേഖപ്പെടുത്തൽ നടന്നത്. പോസ്റ്റൽ ബാലറ്റ് വഴിയാണ് സർവീസ് വോട്ടുകൾ രേഖപ്പെടുത്തുന്നത്. തുടർന്ന് ഇത് സീൽ ചെയ്ത് നിക്ഷേപിക്കും. അരുണാചൽ പ്രദേശിൽ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ ആയിരം പേർ ഐ ടി ബി പിയിൽനിന്നുള്ളവരാണ്.ഏഴുഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ 11നാണ് ആരംഭിക്കുക. മേയ് 19ന് വോട്ടെടുപ്പ് അവസാനിക്കും. മേയ് 23നാണ് ഫലം പുറത്തുവരിക. First vote for #Elections2019 casted by service voters from @ITBP_official in Arunachal Pradesh @IndianExpress pic.twitter.com/r3s3cfL0Cr — rahul tripathi (@rahultripathi) April 6, 2019 content highlights:2019 loksabha election first vote cast from arunachal pradesh


from mathrubhumi.latestnews.rssfeed http://bit.ly/2UCA1D6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages