മമത സംരക്ഷിച്ച പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യണം; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി സിബിഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

മമത സംരക്ഷിച്ച പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യണം; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി സിബിഐ

ന്യൂഡൽഹി: ശാരദ ചിട്ടിഫണ്ട് കേസിൽ മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ശാരദ ചിട്ടിഫണ്ട് കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന രാജീവ് കുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നേരത്തെ ലഭിച്ച തെളിവുകൾ അദ്ദേഹം നശിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് സി.ബി.ഐ. പുതിയ അപേക്ഷ നൽകിയത്. നേരത്തെ, രാജീവ് കുമാറിനെ സി.ബി.ഐ. സംഘം ചോദ്യം ചെയ്യാനൊരുങ്ങിയപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇടപെട്ട് തടഞ്ഞിരുന്നു. തുടർന്ന് ബംഗാൾ പോലീസ് സി.ബി.ഐ. ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത് വൻ വിവാദങ്ങൾക്കും കാരണമായി. കേന്ദ്രസർക്കാർ സി.ബി.ഐ.യെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നായിരുന്നു മമതാ ബാനർജിയുടെ ആരോപണം. പിന്നീട് വിഷയം സുപ്രീംകോടതിയിലെത്തിയെങ്കിലും സി.ബി.ഐ. അന്വേഷണവുമായി രാജീവ് കുമാർ സഹകരിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ, പലതവണയായി നടത്തിയ ചോദ്യംചെയ്യലിൽ രാജീവ് കുമാർ സഹകരിച്ചില്ലെന്നാണ് സി.ബി.ഐ.യുടെ വിശദീകരണം. രാജീവ്കുമാറുമായി സംസാരിക്കുമ്പോൾ അദ്ദേഹം പലതും മറച്ചുവെയ്ക്കുന്നതായും സത്യം തുറന്നുപറയുന്നില്ലെന്നും സി.ബി.ഐ. സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. നേരത്തെ ശാരദ ചിട്ടി ഫണ്ട് കേസ് അന്വേഷിച്ചിരുന്ന അന്വേഷണസംഘം നിർണായകമായ ഇലക്ട്രോണിക്ക് തെളിവുകളടക്കം ശേഖരിച്ചില്ലെന്നും പ്രതികൾക്കെതിരേ ശരിയായ അന്വേഷണം നടത്തിയില്ലെന്നും സി.ബി.ഐ. പറയുന്നുണ്ട്. രാജീവ് കുമാർ പല രഹസ്യങ്ങളും ഒളിച്ചുവെയ്ക്കുന്നതായും അദ്ദേഹം ആരെയോ ഭയക്കുന്നുണ്ടോ എന്നാണ് സംശയമെന്നും അതിനാൽ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യംചെയ്യലിന് അവസരമൊരുക്കണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. Content Highlights:cbi moves to supreme court to arrest former kolkata police commissioner rajeev kumar


from mathrubhumi.latestnews.rssfeed http://bit.ly/2UkHjMv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages