പ്രധാനമന്തിയുടെ വാഹനവ്യൂഹത്തില്‍ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

പ്രധാനമന്തിയുടെ വാഹനവ്യൂഹത്തില്‍ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. സൈനിക വിഭാഗത്തിന്റെപ്രത്യേക സുരക്ഷ നൽകുന്നവരെ പരിശോധിക്കാൻപാടില്ലെന്നതിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം ലംഘിച്ചൂവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഒഡീഷയിലെ സംബൽപൂരിൽ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു തിരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ പരിശോധിച്ചത്. എന്നാൽ സൈനികവ്യൂഹത്തിന്റെ പ്രത്യേക സുരക്ഷ നൽകുന്ന എസ്.പി.ജി. വിഭാഗത്തിൽപ്പെട്ടവരെ സുരക്ഷാപരിശോധനക്ക് വിധേയമാക്കേണ്ടതില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 1996 ലെ കർണാടക കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്സിൻ.അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർധർമ്മേന്ദ്ര ശർമക്ക്തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. Content Highlights:Poll observer searches PM Modis chopper, gets suspended for violating norms


from mathrubhumi.latestnews.rssfeed http://bit.ly/2Gl4yMD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages