കോപെൻഹെയ്ഗൻ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഡെൻമാർക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മൂന്ന് മക്കളും. പോവൽസൻ ഫാഷൻ കമ്പനിയുടെ ഉടമയായ ആൻഡേഴ്സ് ഹോൾച്ച് പോവൽസനാണ് മൂന്നു മക്കളെ നഷ്ടമായത്. നാല് മക്കളും ഭാര്യയുമായി അവധിക്കാലം ആഘോഷിക്കാൻ ശ്രീലങ്കയിലെത്തിയതായിരുന്നു ആൻഡേഴ്സനും കുടുംബവും. എന്നാൽ കൊല്ലപ്പെട്ട കുട്ടികളേക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാൻ കുടുംബം തയാറായിട്ടില്ല. ഓൺലൈൻ റീട്ടെയിൽ സെല്ലറായ അസോസ്, പ്രശസ്ത ബ്രാൻഡായ ജാക്ക് ആൻഡ് ജോനസ് അടക്കം വിവിധ ലോകോത്തര ബ്രാൻഡുകളുടെ ഉടമയായ കോടിപതിയാണ് ഇദ്ദേഹം. ഫോർബ്സിന്റെ റിപ്പോർട്ട് പ്രകാരം സ്കോട്ടലന്റിന്റെ ഭൂവിസ്തൃതിയുടെ ഒരു ശതമാനം ആൻഡേഴ്സിന് സ്വന്തമാണ്. സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 300 ഓളം പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. Content Highlights:3 Children Of Denmarks Richest Man Killed In Sri Lanka Bomb Blasts
from mathrubhumi.latestnews.rssfeed http://bit.ly/2GAfkzR
via
IFTTT
No comments:
Post a Comment