കോഴിക്കോട്/കൽപറ്റ: ആവേശം കൊടുമുടി കയറിയ അന്തരീക്ഷത്തിൽ രാഹുൽ പറന്നിറങ്ങി. ഒപ്പം പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി പ്രിയങ്കയും. വയനാടൻ മണ്ണിലേക്കുള്ള രാഹുലിന്റെ വരവ് യഥാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർ. രാഹുലിനെ കാണാനായി ആയിരക്കണക്കിന് പ്രവർത്തകരാണ് കൽപ്പറ്റയിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നും പ്രവർത്തകർ പുലർച്ചെ മുതൽ കൽപ്പറ്റയിൽ തമ്പടിച്ചിരുന്നു. രാവിലെ 10.30 ഓടെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് പുറത്തും വഴിയോരത്ത് നിരവധി പേരാണ് രാഹുലിനെ കാണാനായി തമ്പടിച്ചത്. കനത്ത സുരക്ഷയിൽ ഗസ്റ്റ് ഹൗസിൽ നിന്ന് പുറപ്പെട്ട രാഹുൽ വഴിയോരത്ത് ജനക്കൂട്ടത്തെ കണ്ട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങി ചിലർക്ക് അദ്ദേഹം കൈകൊടുത്തു. ഒട്ടേറെ പേർ കൈകൊടുക്കാനായി തിരക്ക് കൂട്ടി. വളരെ പെട്ടെന്ന് തിരികെ വാഹനത്തിൽ കയറി നേരെ വിക്രം മൈതാനിയിലേക്ക്. photo: INCIndia@twitter അവിടെ നിന്ന് ഹെലിക്കോപ്റ്ററിൽ കൽപറ്റഎസ്.കെ എം.ജെ സ്കൂൾ മൈതാനിയിൽ ഇറങ്ങി. സ്കൂൾ മൈാതാനത്തിന് ചുറ്റം വൻ ജനാവലി. ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് സുരക്ഷാ അകമ്പടിയോടെ നേരെ കളക്ട്രേറ്റിലേക്ക്. അവിടെ പ്രിയങ്കയ്ക്ക് ഒപ്പമെത്തി 11.40 ഓടെ നാമനിർദേശ പത്രിക സമർപ്പിച്ചു. അതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ റോഡ് ഷോ. രാഹുലിനും പ്രിയങ്കയ്ക്കും പുറമെ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയവർ വാഹനത്തിലുണ്ടായിരുന്നു. photo: INCIndia@twitter വഴിയുടെ ഇരുവശത്തുമായി പ്രയ നേതാവിനെ കാണാൻ അണികളും നാട്ടുകാരും തടിച്ചുകൂടിനിന്നിരുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നീണ്ടനിരയുമുണ്ടായിരുന്നു. പ്രധാനമന്ത്രിമാരും കോൺഗ്രസ് പ്രസിഡന്റുമാരും പലതവണ കേരളത്തിലെത്തിയിട്ടുണ്ടെങ്കിലും അവർ ഏതെങ്കിലും റാലിയെ അഭിസംബോധന ചെയ്ത് മടങ്ങുകയായിരുന്നു പതിവ്. ഇതാദ്യമായാണ് ഒരു കോൺഗ്രസ് അധ്യക്ഷൻ അതും പാർട്ടിയുടെ മുഖമായ ഒരാൾ കേരളത്തിലെ ഒരു മണ്ഡലത്തിൽ മത്സരിക്കുന്നത്. അതിന് നിയോഗം ലഭിച്ച സന്തോഷത്തിൽ വയനാട്ടുകാരുംകോൺഗ്രസ് യുഡിഎഫ് അണികളും ഏറ്റെടുത്തു. Content Highlights: Rahul Gandhi, wayandu roadshow
from mathrubhumi.latestnews.rssfeed https://ift.tt/2UgdInt
via
IFTTT
No comments:
Post a Comment