മുംബൈ: തിരഞ്ഞെടുപ്പിനുമുമ്പായി നടത്തിയ പണവലോകന യോഗത്തിൽ ആർബിഐ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തിൽനിന്ന് ആറ് ശതമാനമായി റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് കാൽ ശതമാനം കുറച്ചത്. ഇതോടെ ഭവന-വാഹന വായ്പകൾ ഉൾപ്പടെയുള്ളവയുടെ പലിശ നിരക്കുകൾ കുറയും. ഇത് രണ്ടാം തവണയാണ് തുടർച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കുക, വിപണിയിൽ പണലഭ്യത ഉയർത്തുക എന്നിവയാണ് ആർബിഐയുടെ ലക്ഷ്യം. മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2IcT1kT
via
IFTTT
No comments:
Post a Comment