വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; റോഡ് ഷോ തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; റോഡ് ഷോ തുടങ്ങി

കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടർ എ.ആർ.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമടക്കമുള്ള കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.പത്രിക സമർപ്പിച്ചതിന് ശേഷം കല്പറ്റയിൽ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു.സുരക്ഷാ കാണങ്ങളെ തുടർന്ന് നേരത്തെ നിശ്ചയിച്ച പ്രദേശത്ത് നിന്ന് മാറിയാണ് റോഡ് ഷോ നടത്തിയത്. 11 മണിയോടെ കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ മൈതാനിയിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ രാഹുലിനെ വരവേൽക്കാൻ കനത്ത ചൂടിലും ആയിരങ്ങളാണ് എത്തിയിരുന്നത്. തുറന്ന വാഹനത്തിലാണ് പത്രിക സമർപ്പിക്കുന്നതിനായി അദ്ദേഹം കളക്ട്രേറ്റിലേക്കെത്തിയത്. കല്പറ്റയിൽ രണ്ട് കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടത്തുന്നത്. തുടർന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുൽ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡൽഹിയിലേക്കാകും മടങ്ങുക. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം രാഹുൽ എത്തുന്നതിന് മുമ്പേ വയനാട്ടിലെത്തി ഒരുക്കങ്ങൾ നടത്തിയിരുന്നു. 10.45 ഓടെയാണ് കോഴിക്കോട് വിക്രം മൈതാനിയിൽ നിന്ന് അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചത്. 10.30 ഓടെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയ രാഹുൽ സമീപത്ത് കൂടിയിരുന്നവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി കാറിൽ നിന്നിറങ്ങിയെത്തിയത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. Content Highlights:rahul gandhi file his nomination for the Lok Sabha elections from the Wayanad constituency


from mathrubhumi.latestnews.rssfeed https://ift.tt/2HYJUFc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages