ലഖ്‌നൗ: ലഖ്‌നൗവിലെ ഷാഹിദ് പഥില്‍ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് തെലിബാഗിലെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ശേഷം കടന്നുകളഞ്ഞു. മുന്‍ പോലീസുകാരന്റെ മകള്‍ക്കാണ് ഈ ദുര്‍ഗതി. യുവതിയുടെ പരാതിയുഴെട അടിസ്ഥാനത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ കേസെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. ബബ്ലൂ, കാഷിറാം, ജെ.പി ഗുപ്ത, ഹരീഷ് എന്നിവരാണ് പ്രതികളെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓടിക്കൊണ്ടിരുന്ന കാറില്‍ ഒരു മണിക്കൂറിലേറെ ഇവര്‍ തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതി പറയുന്നത്.
ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ബബ്ലുവും കാഷിറാമും യുവതിയില്‍ നിന്ന് 50,000 രൂപ വാങ്ങിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോള്‍യുവതി പണം തിരികെ ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന് പറഞ്ഞാണ് സംഘം യുവതിയെ വിഭുതി ഖാന്ദിന് സമീപത്തേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ യുവതിയെ ബബ്ലൂ കാറിലേക്ക് വലിച്ചുകയറ്റി ഓടിച്ചുപോകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
from mangalam.com http://bit.ly/2Z78xVw
via IFTTT
No comments:
Post a Comment