വയനാട്: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയേക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കിട്ടിയ സാഹചര്യത്തില്‍ വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഗണ്‍മാനെ അനുവദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനീറിന്റെ സുരക്ഷ കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തികള്‍ വരുന്ന പ്രദേശങ്ങളില്‍ പ്രചരണം നടത്തുമ്പോള്‍ കൂടുതല്‍ കരുതല്‍ എടുക്കാനാണ് നിര്‍ദേശം.
മാവോയിസ്റ്റുകള്‍ക്ക് പെട്ടെന്ന് തന്നെ വനത്തില്‍ നിന്നും പുറത്തെത്തി തിരിച്ചു പോകാന്‍ വൈദഗ്ദ്ധ്യം ഉണ്ടെന്നതാണ് വിലയിരുത്തല്‍. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് വിവിഐപി സുരക്ഷ ഉള്ളതിനാല്‍ അദ്ദേഹത്തിന് മേല്‍ പെട്ടെന്നൊരാക്രമണത്തിന് മാവേയിസ്റ്റുകള്‍ മുതിലില്ല എന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാറിന്റെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനീറിന്റെയും കാര്യം അതല്ല. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും ശക്തമായ സുരക്ഷ നല്‍കണമെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.
ഇപ്പോഴും മാവോയിസ്റ്റുകള്‍ കാടിനുള്ളില്‍ നിന്നും സുരക്ഷിതരായി പുറത്തെത്തി പോസ്റ്റര്‍ പതിച്ചു പോകുന്നുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനാല്‍ കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും മണ്ഡലത്തില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതു പോലീസിനെ വലയ്ക്കുകയാണ്. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചിരുന്നു. വയനാട്ടില്‍ ഇടതുമുന്നണി കര്‍ഷകറാലി നടത്താന്‍ നിശ്ചയിച്ചതിനു രണ്ടുദിവസം മുമ്പാണു മേപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വൈത്തിരി വെടിവയ്പ്പിനു പകരം ചോദിക്കുമെന്നു മുന്നറിയിപ്പു നല്‍കിയ മാവോയിസ്റ്റുകള്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിസംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പോലീസും ജാഗ്രതയിലാണ്.
from mangalam.com http://bit.ly/2UbCqk5
via IFTTT
No comments:
Post a Comment