ഒന്ന് ട്രോളുവോ അണ്ണാ പ്ലീസ്.. ട്രോള്‍ മീ ചലഞ്ചുമായി അല്‍ഫോന്‍സ് കണ്ണന്താനം; മികച്ച ട്രോളിന് സമ്മാനം സ്ഥാനാര്‍ത്ഥിക്ക് ഒപ്പം നിന്നൊരു സെല്‍ഫി; കണ്ടംവഴി ഓടിച്ച് ട്രോളന്മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

ഒന്ന് ട്രോളുവോ അണ്ണാ പ്ലീസ്.. ട്രോള്‍ മീ ചലഞ്ചുമായി അല്‍ഫോന്‍സ് കണ്ണന്താനം; മികച്ച ട്രോളിന് സമ്മാനം സ്ഥാനാര്‍ത്ഥിക്ക് ഒപ്പം നിന്നൊരു സെല്‍ഫി; കണ്ടംവഴി ഓടിച്ച് ട്രോളന്മാര്‍

വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ട്രോളിന് ഇരയാകുന്നത് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കണ്ണന്താനമാണ്. ഇത് പ്രചരണത്തിന് ഒരു വഴിയാക്കാമെന്നാണ് കണ്ണന്താനം ഇപ്പോള്‍ പദ്ധതിയിടുന്നത്. 'ഇത്തിരി ട്രോളുമോ അണ്ണാ പ്ലീസ്' എന്ന തലക്കെട്ടോടെ ട്രോള്‍ മീ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം. മികച്ച ട്രോളിന് തന്നോടൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരമാണ് കണ്ണന്താനത്തിന്റെ വാഗ്ദാനം. എന്നാല്‍ ഈ പോസ്റ്റിന് താഴെ കണ്ണന്താനത്തെ ഓടിക്കുന്ന കമന്റുകളാണ് എത്തുന്നത്.

നേരത്തെ ഒരു പണിയും ഇല്ലാത്തവരാണ് ട്രോളുമായി ഇറങ്ങുന്നതെന്ന് മുന്‍പത്തെ പരാമര്‍ശവും ചിലര്‍ കമന്റായി പങ്കുവയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രോളുകളും ആയുധമാക്കുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കണ്ണന്താനത്തിന്റെ പോസ്റ്റിങ്ങനെ;

'മലയാളികള്‍ വളരെ നര്‍മ്മബോധം ഉള്ളവരാണ്.

എന്ത് സീരിയസ് കാര്യവും നമ്മള്‍ തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്.

എന്തുമാത്രം സര്‍ഗ്ഗശേഷി ആണ് നമ്മുടെ യുവാക്കള്‍ക്ക് ഉള്ളത്? ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്‍ക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ. നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം (തെരഞ്ഞെടുപ്പായതിനാല്‍ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോള്‍ സാധ്യമല്ല). അപ്പൊ ശരി, തുടങ്ങുവല്ലേ? എന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ' .



from mangalam.com http://bit.ly/2UimkVz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages