കൊച്ചി: എറണാകുളം ഏലൂരില്‍ അമ്മയുടെ കൊടുംക്രൂരതയ്ക്ക് ഇരയായ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവന്‍ നിലനിര്‍ത്താനായി നിലവിലെ ചികിത്സ തുടരാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കുഞ്ഞിനെ സന്ദര്‍ശിച്ചത്.
കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറില്‍ പലയിടങ്ങളിലായി രക്തം കട്ടപിടിച്ചു തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച് തുടങ്ങി. ഇതോടെ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജീവന്‍ നിലനിര്‍ത്താനായി നിലവിലെ ചികിത്സ തുടരാനാണ് വിദഗ്ധ മെഡിക്കല്‍ സംഘം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കുഞ്ഞിന്റെ ആരോഗ്യ നില സംബന്ധിച്ച് മെഡിക്കല്‍ സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകനെ ഗുരുതര പരുക്കുകളോടെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകള്‍ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മയാണ് ക്രൂര പീഡനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
കുഞ്ഞിന്റെ അമ്മയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള കുഞ്ഞിന്റെ അച്ഛന്റെ പശ്ചാത്തലവും പോലീസ് പരിശോധിക്കും. കുഞ്ഞിന് മര്‍ദ്ദനമേറ്റ സമയം താന്‍ ഉറക്കത്തിലായിരുന്നെന്നാണ് ഇയാളുടെ മൊഴി.
from mangalam.com http://bit.ly/2IubXg7
via IFTTT
No comments:
Post a Comment