പെരിയ: കല്യോട്ട് സിപിഎമ്മില്‍ നിന്നും അണികളുടെ കൊഴിഞ്ഞുപോക്ക്. 65 സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സിപിഎം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അക്രമരാഷ്ട്രീയത്തില്‍ പ്രതിക്ഷേധിച്ചാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ നിശ്ചയിച്ചത്.
27 കുടുംബങ്ങളില്‍ നിന്നുള്ള 65 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കല്യോട്ട് നടന്ന സ്വീകരണ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഇവരെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കല്യോട്ടെ പ്രഭാകരന്‍, കുഞ്ഞമ്പു, കൃഷ്ണന്‍, ശെല്‍വരാജ്, തന്നിത്തോട്ടെ രഘു, നാണു, അരങ്ങനടുക്കം ശ്രീജിത്ത്, രാജീവന്‍ എന്നിവരെ ഡി.സി.സി. പ്രസിഡന്റ്് മാലയണിയിച്ചു.
അതേസമയം, കോണ്‍ഗ്രസില്‍ത്തന്നെയുള്ള പഴയകാല പ്രവര്‍ത്തകരെയും നിഷ്പക്ഷരായ ആളുകളെയും മാലയിട്ട് സ്വീകരിച്ച് കള്ളപ്രചാരണം നടത്തുകയാണെന്ന് സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു.
from mangalam.com http://bit.ly/2XmSW2w
via IFTTT
No comments:
Post a Comment