കണ്ണൂര്‍: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ വോട്ടെടുപ്പ് സമാധാനപരം. എന്‍.ഡി.എയുടെ എന്‍.ആര്‍. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി നാരായണസ്വാമി കേശവനും യു.പി.എയുടെ വി. വൈദ്യലിംഗവും മക്കള്‍ നീതി മയ്യത്തിന്റെ എം.എ. സുബ്രഹ്‌മണ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ആകെ 17 സ്‌ഥാനാര്‍ഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്.
പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന മാഹിയില്‍ 32 ബൂത്തുകളാണ് ഒരുക്കിയിരുന്നത്. ആകെ വോട്ടര്‍മാര്‍ 30,276. വോട്ടര്‍മാരുടെ എണ്ണം കുറവായതിനാല്‍ ബൂത്തുകളില്‍ തിരക്കും കുറവായിരുന്നു. ചില ബൂത്തുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ ഇതരസംസ്‌ഥാനക്കാരായത് വോട്ടര്‍മാര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും പ്രയാസമുണ്ടാക്കി.
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും ഇതു പ്രശ്‌നം സൃഷ്‌ടിച്ചു.
മുന്‍മന്ത്രി ഇ. വത്സരാജും സാഹിത്യകാരന്‍ എം. മുകുന്ദനും അടക്കമുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.
മാഹിയില്‍ തെരഞ്ഞെടുപ്പ് സുഗമമായിരുന്നെന്നു റീജിയണല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ അമാന്‍ ശര്‍മ അറിയിച്ചു. മാഹി ജെ.എന്‍.ജി.എച്ച്.എസ്.എസിലെ സ്‌ട്രോങ് റൂമിലാണു വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണലും ഇവിടെത്തന്നെയാണ്.
from mangalam.com http://bit.ly/2Iu66ri
via IFTTT
No comments:
Post a Comment