തിരുനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. വിജയരാഘവന്‍ നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിലയിരുത്തി.
ജനപ്രാതിനിധ്യ നിയമം 123(4)ന്റെ ലംഘനമാണ് വിജയരാഘവന്റെ പരാമര്‍ശമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ടീക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ ലക്ഷ്യമിട്ട് പുറത്തിറക്കിയ സ്ത്രീവിരുദ്ധ വീഡിയോ വിവാദമായതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. എന്നാല്‍ കെ. സുധാകരനെതിരെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ആരോപിച്ച രമ്യ തന്റെ പരാതിയില്‍ നടപടി ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.
from mangalam.com http://bit.ly/2vayYMe
via IFTTT
No comments:
Post a Comment