പിഞ്ച് കുഞ്ഞിനെതിരെ ജിഹാദി പരാമാര്‍ശം നടത്തി മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; ഒളിവിലായിരുന്ന പ്രതി ബിനില്‍ സോമസുന്ദരം അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

പിഞ്ച് കുഞ്ഞിനെതിരെ ജിഹാദി പരാമാര്‍ശം നടത്തി മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; ഒളിവിലായിരുന്ന പ്രതി ബിനില്‍ സോമസുന്ദരം അറസ്റ്റില്‍

ഹൃദയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.

ഹൃദയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് നവജാതശിശുവിനെ കൊണ്ടുവരാന്‍ നിശ്ചയിച്ചത്. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നാണ് ബിനില്‍ സോമസുന്ദരം വിശേഷിപ്പിച്ചത്.

'ആംബുലന്‍സിലുള്ളത് 'ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്'; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി.'- എന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നായി ബിനിലിന്റെ വാദം. പിന്നീട് പോസ്റ്റിടുമ്പോള്‍ താന്‍ മദ്യ ലഹരിയിലായിരുന്നെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇയാള്‍ പിന്നീട് ഒളിവില്‍ പോയിരുന്നു.



from mangalam.com http://bit.ly/2XnKrEv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages