എറണാകുളം: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരിച്ചു. തലച്ചോറിന് സംഭവിച്ച ഗുരുതര പരുക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് രാവിലെയോടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. മരുന്നുകളോടും കുഞ്ഞിന്റെ ശരീരം പ്രതികരിച്ചിരുന്നില്ല. ഇന്ന് രാവിലെ 9.05 ഓടെയായിരുന്നു കുട്ടിയുടെ മരണം.
കുട്ടിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ബംഗാളിയായ അമ്മയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ഗുരുതര പരുക്കുകളോടെ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളും പൊള്ളിയതിന്റെ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നീണ്ട സമയം നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ തലയ്ക്ക് ഏറ്റ ശക്തമായ ആഘാതമാണ് മരണത്തിന് കാരണമായത്.
കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും കുഞ്ഞിന്റെ തലച്ചോറിലെ രക്തശ്രാവം നിയന്ത്രിക്കാനായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നിദഗ്ധ മെഡിക്കല്‍ സംഘം എത്തി കുഞ്ഞിനെ സന്ദര്‍ശിച്ചിരുന്നു. നിലവിലെ ചികിത്സ തുടരാനായിരുന്നു നിര്‍ദ്ദേശം.
അറസ്റ്റിലായ കുഞ്ഞിന്റെ അമ്മയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള കുഞ്ഞിന്റെ അച്ഛന്റെ പശ്ചാത്തലവും പോലീസ് പരിശോധിക്കും. കുഞ്ഞിന് മര്‍ദ്ദനമേറ്റ സമയം താന്‍ ഉറക്കത്തിലായിരുന്നെന്നാണ് ഇയാളുടെ മൊഴി.
from mangalam.com http://bit.ly/2IvmHdZ
via IFTTT
No comments:
Post a Comment