നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കി; സഹിക്കവയ്യാതെ പതിനാറ് വയസ്സുകാരി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു; പോലീസിനെ കബളിപ്പിച്ച് ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കി; സഹിക്കവയ്യാതെ പതിനാറ് വയസ്സുകാരി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു; പോലീസിനെ കബളിപ്പിച്ച് ഒളിവിലായിരുന്ന പ്രതി ഒടുവില്‍ പിടിയില്‍

പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണല്‍ പുരയിടത്തില്‍ ജോണി(28)നെയാണ് വര്‍ക്കല പോലീസ്സ് അറസ്‌ററ് ചെയ്തത്.

വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ 16കാരി വിദ്യാര്‍ത്ഥിന് ജനുവരി 20ന് രാവിലെ പതിനൊന്നരയോടെ വീട്ട് വളപ്പിലെ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്ന പോലീസിന് കാര്യങ്ങള്‍ വ്യക്തമായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയതോടെയാണ്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന ദിവസവും അതിന് മുമ്പും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമായി.

ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ജോണുമായി അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ജോണ്‍ അടുപ്പം മുതലെടുക്കുകയും മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഒരുവര്‍ഷമായി നിരന്തരം പീഡിപ്പിച്ച് വരികയുമായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതറിഞ്ഞ ജോണ്‍ ഒളിവില്‍ പോയിരുന്നു.

ബേപ്പൂര്‍, മുനമ്പം എന്നീ സ്ഥലങ്ങളില്‍ ഫിഷിംഗ് ബോട്ടുകളില്‍ ഇയാള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് പോലീസ് അവിടെ എത്തിയപ്പോഴേക്കും ജോണ്‍ പോലീസ്സിനെ വെട്ടിച്ച് ആവിടെ നിന്നും മുങ്ങിയിരുന്നു. പിന്നീട് ജോണ്‍ കന്യാകുമാരിയിലായിരുന്നു. അവിടെവെച്ച് ജോണ്‍ ആഴ്ചതോറും സിംകാര്‍ഡ് മാറി ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ജോണിനെ പോലീസ് പിടികൂടിയത്. അഞ്ചുതെങ്ങില്‍ തീവെപ്പ് കേസ്സിലും ഇയാള്‍ പ്രതിയാണ്. ഗള്‍ഫിലേക്ക് കടക്കാനും ഇയാള്‍ പദ്ധതി ഇട്ടിരുന്നു. വര്‍ക്കല എസ്.എച്ച് ഒ .ജി. ഗോപകുമാറും സംഘവുമാണ് ജോണിനെ അറസ്‌ററ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ജോണിനെ റിമാന്റ് ചെയ്തു.



from mangalam.com http://bit.ly/2Xru2yN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages