'ഞാന്‍ രാഹുലാണ്'; കണ്ണൂരിലെ ഏഴുവയസ്സുകാരന്‍ നദാനെ തേടി രാഹുല്‍ ഗാന്ധിയുടെ വിളിയെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

'ഞാന്‍ രാഹുലാണ്'; കണ്ണൂരിലെ ഏഴുവയസ്സുകാരന്‍ നദാനെ തേടി രാഹുല്‍ ഗാന്ധിയുടെ വിളിയെത്തി

കണ്ണൂർ: രാഹുൽഗാന്ധിയെ കാണാനെത്തി നിരാശനായി മടങ്ങിയ ഏഴുവയസ്സുകാരൻ, കണ്ണൂർ സ്വദേശിയായ നദാൻ. രാഹുൽഗാന്ധിയെ കാണാൻ കഴിയാതെ അവൻ വാവിട്ടുകരയുന്ന ചിത്രങ്ങളായിരുന്നു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറാലായിരുന്നത്. എന്നാൽ അവന്റെ സ്വപ്നവും ആഗ്രഹവും വ്യാഴാഴ്ച സഫലമായി. താൻ ഏറ്റവും ആരാധനയോടെ കാണുന്ന രാഷ്ട്രീയ നേതാവായ രാഹുൽഗാന്ധി തളിപ്പറമ്പിലെ ഈ കൊച്ചുമിടുക്കനെ നേരിട്ടുവിളിച്ചു. പ്രിയപ്പെട്ട നേതാവിനെ നേരിൽകാണാൻ കഴിയാതിരുന്ന നദാന് ഇത് സന്തോഷനിമിഷം. രണ്ടാംക്ലാസ് വിദ്യാർഥിയായ നദാന് ഏറ്റവും പ്രിയപ്പെട്ട നേതാവാണ് രാഹുൽഗാന്ധി. രാഹുൽഗാന്ധി കോഴിക്കോട് എത്തുമ്പോൾ കാണമെന്ന് നദാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുസാധിച്ചില്ല. അങ്ങനെയിരിക്കെയാണ് പ്രിയനേതാവ് കണ്ണൂരിലെത്തുന്നതായ വാർത്തയറിഞ്ഞത്. ഇതോടെ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി മാതാപിതാക്കളുടെ ശ്രമം. എന്നാൽ കണ്ണൂരിലെ അതീവസുരക്ഷാ പ്രധാന്യമുള്ള വേദിയിൽ നദാന് പ്രവേശിക്കാനായില്ല.ഏഴുവയസ്സുകാരൻ പൊട്ടിക്കരഞ്ഞു. നിരാശനായി കണ്ണൂരിൽനിന്ന് മടങ്ങിയെങ്കിലും മകൻ കരയുന്നതിന്റെ ചിത്രവും മകന്റെ സങ്കടവും വിവരിച്ച് നദാന്റെ പിതാവ് സന്തോഷ് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. നിമിഷങ്ങൾക്കകം ഈ പോസ്റ്റ് വൈറലാവുകയും നദാന്റെ സങ്കടക്കുറിപ്പ് കോൺഗ്രസ് നേതൃത്വം അറിയുകയും ചെയ്തു. അനന്തു സുരേഷ് എന്ന കോൺഗ്രസ് നേതാവാണ് രാഹുൽഗാന്ധിയെ നദാനെക്കുറിച്ചുള്ള വിവരമറിയിക്കാൻ മുൻകൈയെടുത്തത്. ഇതിന്റെ തുടർച്ചയായാണ് നദാനെ തേടി രാഹുൽഗാന്ധിയുടെ വിളിയെത്തിയത്. നദാനെ രാഹുൽഗാന്ധി നേരിട്ടുവിളിച്ച സംഭവം പിതാവ് സന്തോഷ് ഫെയ്സ്ബുക്കിൽ വിവരിച്ചത് ഇങ്ങനെ- ഇതാണ് ...ഈ നന്മയാണ് ഒരു ഏഴുവയസ്സുകാരനെ പോലും ആ വലിയ മനുഷ്യന്റെ ആരാധകനാക്കിയത്... രാവിലെ 10.59 a.m ഫോണിലേക്ക് ഒരു പ്രൈവറ്റ് നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ.. ഞാൻ രാഹുലാണ്...എനിക്ക് മോനോടൊന്ന് സംസാരിക്കാമോ എന്ന് വിനയം കലർന്ന ചോദ്യം...വിശ്വസിക്കാനാവാത്ത ഒരു നിമിഷം.... ഹൃദയം നിറഞ്ഞ നന്ദി... പ്രാർത്ഥിച്ച എല്ലാവർക്കും... ഒപ്പം നന്മനിറഞ്ഞ ആ അജ്ഞാത സുഹൃത്ത് അനന്തു സുരേഷ് ചെരുവിലിനും.... Content Highlights: Rahul Gandhis Phone Call to Seven Year OId Boy Nathan From Kannur


from mathrubhumi.latestnews.rssfeed http://bit.ly/2Xq6wlB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages