അയ്യപ്പന്റെ പേരില്‍ വോട്ട് തേടി; സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

അയ്യപ്പന്റെ പേരില്‍ വോട്ട് തേടി; സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു

തൃശ്ശൂർ: ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് പ്രചാരണം നടത്തിയതിന് തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടർ നോട്ടീസയച്ചു. 48 മണിക്കൂറിനകം സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമ നോട്ടീസ് നൽകിയത്. തൃശ്ശൂരിലെ എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ പരാമർശമാണ് വിവാദമായത്. തൃശ്ശൂരിൽ തുഷാർ വെള്ളാപ്പള്ളിക്ക് പകരമായാണ് രാജ്യസഭാ എം.പി.യും നടനുമായ സുരേഷ് ഗോപി എൻ.ഡി.എ. സ്ഥാനാർഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ആദ്യം ബി.ഡി.ജെ.എസിന് നൽകിയെങ്കിലും അദ്ദേഹത്തെ വയനാട്ടിൽ സ്ഥാനാർഥിയാക്കിയതോടെ ബി.ജെ.പി.സീറ്റ് തിരിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സുരഷ് ഗോപിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. Content Highlights:election campaign controversy; thrissur district collector tv anupama sends notice to suresh gopi


from mathrubhumi.latestnews.rssfeed http://bit.ly/2G4lOqs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages