അധ്യാപക നിയമനാംഗീകാരം വൈകിച്ചാൽ നടപടിയെന്ന് സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

അധ്യാപക നിയമനാംഗീകാരം വൈകിച്ചാൽ നടപടിയെന്ന് സർക്കാർ

കണ്ണൂർ: വ്യവസ്ഥകൾ പാലിക്കുന്ന സ്വകാര്യ സ്കൂളുകളിലെ അധ്യാപകനിയമനത്തിന് അംഗീകാരം നൽകുന്നത് വൈകിച്ചാൽ കർശനനടപടിയെന്ന് സർക്കാർ. 2016 ജനുവരി 29-നുശേഷം മാനേജർമാർ നിയമിച്ച അധ്യാപകർക്ക് പുതുക്കിയ വ്യവസ്ഥകൾപ്രകാരം നിയമനാംഗീകാരം നൽകാനാണ് നിർദേശം. സംരക്ഷിതാധ്യാപകരെ നിയമിക്കേണ്ട തസ്തികയിൽ മാനേജർമാർ നേരത്തേ സ്വന്തംനിലയിൽ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ നിബന്ധനകളോടെ നിയമനാംഗീകാരം നൽകാമെന്ന് മാർച്ച് എട്ടിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം പൂർണവിവരങ്ങൾ എ.ഇ.ഒ.മാർ ഏപ്രിൽ ആറിനകം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകണം. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എട്ടിനകം റിപ്പോർട്ട് ലഭിക്കണം. നിയമനാംഗീകാരം നൽകാത്ത കേസുകളിൽ എന്തുകൊണ്ടെന്നുകൂടി വ്യക്തമാക്കണം. ഇതിൽ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നാണ് ഡി.പി.ഐ. സർക്കുലറിൽ പറയുന്നത്. സംരക്ഷിതാധ്യാപകരെ നിയമിക്കാതെ മാനേജർമാർ അഡീഷണൽ തസ്തികകളിൽ (പുതിയ ഡിവിഷനുകളിൽ) 2016-മുതൽ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ ചേർത്തദിവസം മുതൽതന്നെ നിയമനാംഗീകാരം നൽകാം. എന്നാൽ, വരുന്ന ജൂൺ ഒന്നിന് ഒഴിവുവരുന്ന തരത്തിൽ അത്രയും തസ്തിക വേണം. അതായത്, 2016 അധ്യയനവർഷവും അതിനുശേഷവും പുതുതായുണ്ടായ തസ്തികയിൽ പകുതി സംരക്ഷിതാധ്യാപകർക്ക് നൽകണമെന്ന വ്യവസ്ഥ ജൂൺ ഒന്നോടെ പാലിച്ചാൽമതി. ജൂൺ ഒന്നിന് വിരമിക്കലിലൂടെ വരുന്ന തസ്തികയുണ്ടെങ്കിൽ കുടിശ്ശിക തീർക്കാമെന്ന് മാനേജർമാർ സമ്മതിച്ചാൽ മുൻ നിയമനങ്ങൾക്ക് പൂർവകലാ പ്രാബല്യത്തോടെ അംഗീകാരം നൽകും. മാറിമറിഞ്ഞ് നിബന്ധനകളും വ്യവസ്ഥകളും ലാഭകരമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ സ്കൂളുകളിൽ വരുന്ന ഒഴിവുകളിലെ പകുതിയിൽ സംരക്ഷിതാധ്യാപരെ നിയമിക്കണമെന്നായിരുന്നു 2016 ജനുവരി 29-ന് സർക്കാർ ഉത്തരവിട്ടത്. വിരമിക്കൽ, സ്ഥാനക്കയറ്റം, പുതിയ ഡിവിഷൻ എന്നിവമൂലം വരുന്ന എല്ലാ ഒഴിവിനും ഉത്തരവ് ബാധകമാക്കി. മാനേജർമാരുടെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ തസ്തികകളുടെ പകുതിയിൽമാത്രം സംരക്ഷിതാധ്യാപകരെ നിയമിച്ചാൽ മതിയെന്നും 1979 -നുശേഷം അനുവദിച്ച സ്കൂളുകളിലും അപ്ഗ്രേഡ് ചെയ്ത ക്ലാസുകളിലും സംരക്ഷിതാധ്യാപരെ നിയമിക്കണമെന്ന് 2016 ഡിസംബർ മൂന്നിന് പുതിയ ഉത്തരവ് വന്നു. പ്രതിഷേധത്തെത്തുടർന്ന് വ്യവസ്ഥ വീണ്ടും മാറ്റി. പുതിയ സ്കൂളുകളിലും അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിലും കൂടി പുതുതായി അനുവദിക്കുന്ന തസ്തികകളിൽ 1:1 എന്ന അനുപാതത്തിൽ നിയമനം നടത്താമെന്നായിരുന്നു അത്. സംരക്ഷിതാധ്യാപക വിന്യാസവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസച്ചട്ടത്തിൽ വരുത്തിയ മാറ്റം ഹൈക്കോടതി സിംഗിൾബഞ്ച് ശരിവെച്ചു. അപ്പീലിൽ തത്സ്ഥിതി തുടരാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, മുഴുവൻ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാൻ മാനേജർമാരുടെ സംഘടന ഹർജി നൽകി. നേരത്തേ ഒരുവർഷം ജോലിചെയ്ത് ക്ലെയിം ഉള്ളവർ, ആശ്രിതനിയമനം ലഭിക്കേണ്ടവർ, സ്ഥാനക്കയറ്റംമൂലം ഉണ്ടായ ഒഴിവ് -ഈ വിഭാഗത്തിലെ നിയമനം സംരക്ഷിതാധ്യാപക നിയമന വ്യവസ്ഥ പാലിച്ചില്ലെങ്കിലും തത്കാലം നിബന്ധനകളോടെ അംഗീകരിക്കാമെന്ന ഇളവോടെ 2019 ഫെബ്രുവരി 28-ന് പുതിയ ഉത്തരവിറങ്ങി. മൂന്നുവർഷത്തോളമായി ജോലിചെയ്യുന്ന മൂവായിരത്തോളം അധ്യാപകർ അപ്പോഴും നിയമനാംഗീകാരം ലഭിക്കാതെ പുറത്തുതന്നെയായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് പുതിയ ഇളവുകളുമായി ഉത്തരവിറങ്ങിയത്. സംരക്ഷിതാധ്യാപകരെ സ്വീകരിക്കുന്നതിൽ ഭാവിയിൽ കുടിശ്ശിക തീർത്താൽ മതിയെന്നാണ് ഉത്തരവ്. Content Highlights: Kerala Government, Kerala School Education Policy


from mathrubhumi.latestnews.rssfeed https://ift.tt/2UtxdYN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages