'വാഹന്' സാങ്കേതിക പ്രശ്‌നങ്ങള്‍; വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ മുമ്പത്തേതിലും വൈകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

'വാഹന്' സാങ്കേതിക പ്രശ്‌നങ്ങള്‍; വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ മുമ്പത്തേതിലും വൈകുന്നു

വാഹൻ എന്ന പുതിയ സോഫ്റ്റ്വേറിലെ സാങ്കേതിക പ്രശ്നങ്ങൾ വാഹന രജിസ്ട്രേഷനെ ബാധിക്കുന്നു. ഏപ്രിൽ ഒന്നുമുതൽ റോഡ് നികുതിയിലുണ്ടായ വർധനവും രജിസ്ട്രേഷനെ ബാധിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലാണ് വാഹൻ സംസ്ഥാനത്ത് നടപ്പാക്കാൻ തുടങ്ങിയത്. പുതിയ സോഫ്റ്റ്വേർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവിനൊപ്പം സാങ്കേതിക പ്രശ്നങ്ങളും തടസ്സമാകുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതികപ്രശ്നങ്ങൾ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിൽ അറിയിച്ച് അപ്പോൾത്തന്നെ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് എറണാകുളം ജില്ലയിൽ വാഹന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ വാഹൻ സോഫ്റ്റ്വേറിലൂടെ പൂർണമായും ഓൺലൈനായാണ് വാഹനരജിസ്ട്രേഷൻ. ഇതിനായുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതുപരിഹരിക്കാനായി എല്ലാ ആർ.ടി. ഓഫീസുകളിലും വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തുടക്കത്തിലെ പ്രശ്നങ്ങളെ ഇപ്പോഴുള്ളൂവെന്നും ഉടനെ പരിഹരിക്കാൻ കഴിയുമെന്നുമാണ് അധികൃതർ പറയുന്നത്. റോഡുനികുതി ഏപ്രിൽ ഒന്നുമുതൽ ഒരുശതമാനം വർധിപ്പിച്ചിട്ടുണ്ട്. വർധിപ്പിച്ച നികുതി അടയ്ക്കാതെ ഏപ്രിൽ ഒന്നിനുമുമ്പ് താത്കാലിക രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർക്ക് വാഹന രജിസ്ട്രേഷൻ നടത്താനാകില്ല. വർധിപ്പിച്ച നികുതി അടയ്ക്കാൻ ആർ.ടി. ഓഫീസുകളിൽ നേരിട്ട് എത്തണം. ഇതും വാഹന രജിസ്ട്രേഷനെ ബാധിച്ചിട്ടുണ്ട്. Content Highlights:Vehicle Registration Gets Delayed Due To Update Of Software


from mathrubhumi.latestnews.rssfeed https://ift.tt/2G0lEPV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages