വില്പന കൂട്ടാന്‍ ആപ്പിള്‍ ഐ ഫോണിന്റെ വില കുത്തനെ കുറയ്ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

വില്പന കൂട്ടാന്‍ ആപ്പിള്‍ ഐ ഫോണിന്റെ വില കുത്തനെ കുറയ്ക്കുന്നു

മുംബൈ: വില്പന ഉയർത്താൻ ആപ്പിൾ ഐ ഫോണിന്റെ വിലയിൽ വൻതോതിൽ കുറവ് വരുത്തുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്സ് ആർ മോഡലിന് വെള്ളിയാഴ്ച മുതൽ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാർട്ട് ഫോൺ വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ നിലവിൽ മൂന്നാം സ്ഥാനമാണ് ഐ ഫോണുള്ളത്. ഐ ഫോൺ എക്സ് ആറിന്റെ 64 ജി.ബിയുടെ വില 76,900ൽനിന്ന് 59,900ആയും 128 ജി.ബിയുടേതിന് 81,900ൽനിന്ന് 64,900ആയും 256 ജി.ബി മോഡലിന് 91,900 രൂപയിൽനിന്ന് 74,900ആയുമാണ് കുറയ്ക്കുക. എക്സ് ആർ 64 ജി.ബി മോഡൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 10 ശതമാനം കാഷ് ബായ്ക്കും ലഭിക്കും. ഇതുകൂടിയാകുമ്പോൾ വില 53,900 രൂപയായി കുറയും. 30,000ന് മുകളിൽ വിലവരുന്ന പ്രീമിയം സ്മാർട്ട്ഫോണുകളുടെ വില്പനയിൽ സാംസങാണ് മുന്നിൽ. 34 ശതമാനമാണ് ഇവരുടെ വിഹിതം. വൺ പ്ലസിന് 33ശതമാനവും ആപ്പിളിന് 23 ശതമാനവുമാണ് വിപണിയിൽ വിഹിതമുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2FZo3vc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages