സ്‌റ്റെയ്‌നും അംലയും ടീമില്‍, ഡു പ്ലെസിസ് ക്യാപ്റ്റന്‍; ഇതാണ് ദക്ഷിണാഫ്രിക്കയുടെ ടീം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

സ്‌റ്റെയ്‌നും അംലയും ടീമില്‍, ഡു പ്ലെസിസ് ക്യാപ്റ്റന്‍; ഇതാണ് ദക്ഷിണാഫ്രിക്കയുടെ ടീം

കേപ് ടൗൺ:ഡെയ്ൽ സ്റ്റെയ്നിനേയും ഹാഷിം അംലയേയും ഉൾപ്പെടുത്തി ലോകകപ്പിനുള്ള പതിനഞ്ചംഗ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ടീമിൽ ഇമ്രാൻ താഹിർ, ക്വിന്റൺ ഡികോക്ക്, കാഗിസോ റബാദെ, ജെപി ഡുമിനി എന്നിവരും ഇടം നേടി. ഹോം ഗ്രൗണ്ടിൽ നടന്ന ഏകദിന പരമ്പരയിൽ ശ്രീലങ്കയെ 5-0ത്തിന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. അതിനു ശേഷം പാകിസ്താനെ 3-2നും ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു. ഓപ്പറായ സീനിയർ താരം അംലയുടെ ഫോം ആണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. 2018-ൽ അംലയുടെ ബാറ്റിങ് ശരാശരി 28.63 ആണ്. എന്നാൽ ലോകകപ്പിൽ അംല തിരിച്ചുവരവ് നടത്തുമെന്നാണ് ദക്ഷിണാഫ്രക്കയുടെ സെലക്ഷൻ ടീം പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ് നിര ശക്തമാണ്. ലുംഗി എന്ഡഗിഡി, കാഗിസൊ റബാദ, ഡെയ്ൽ സ്റ്റെയ്ൻ, യുവതാരം ആന്റിച്ച് നോർജെ എന്നിവരടങ്ങുന്നതാണ് പേസ് നിര. ഇതിൽ റബാദ ഐ.പി.എല്ലിൽ മികച്ച ഫോമിലുമാണ്. ഓൾറൗണ്ടർമാരായി ഡ്വെയ്ൻ പ്രിട്ടോറിയസും ഫെലുക്വായോയും ടീമിലുണ്ട്. സ്പിൻ ഡിപാർട്മെന്റിൽ ഇമ്രാൻ താഹിറിനേയും ജെപി ഡുമിനിയേയും തബ്രീസ് ഷംസിയേയും ആണ് ദക്ഷിണാഫ്രിക്ക പരീക്ഷിക്കുക. ബാറ്റിങ്ങിന് ശക്തി പകരാൻ കൂടെ ഡേവിഡ് മില്ലറും ക്വിന്റൺ ഡികോക്കും അണിനിരക്കും.2015-ലെ സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. മെയ് 30-ന് കെന്നിങ്ടൺ ഓവലിലാണ് മത്സരം. BREAKING: South Africa announce their squad for #CWC19! 🇿🇦 pic.twitter.com/TuTeY9bX0c — Cricket World Cup (@cricketworldcup) April 18, 2019 Content Highlights: South Africa announce 15-man squad, Hashim Amla, Dale Steyn included


from mathrubhumi.latestnews.rssfeed http://bit.ly/2VQKIPO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages