ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ തമിഴ്‌നാട്ടില്‍ വോട്ട് ചെയ്‌തോ? സത്യം ഇതാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ തമിഴ്‌നാട്ടില്‍ വോട്ട് ചെയ്‌തോ? സത്യം ഇതാണ്

ചെന്നൈ: ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ തമിഴ്നാട്ടിൽ വോട്ട് ചെയ്തെന്ന പേരിൽ പ്രചരിക്കുന്ന ചിത്രവും സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളും വ്യാജമെന്ന് റിപ്പോർട്ട്. സുന്ദർ പിച്ചൈ രണ്ടുവർഷം മുൻപ് ഇന്ത്യയിൽ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് സുന്ദർ പിച്ചൈ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ചിത്രമെന്ന പേരിൽ പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 18-നാണ് ഗൂഗിൾ സി.ഇ.ഒ.യുടെ പഴയചിത്രം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം വോട്ട് രേഖപ്പെടുത്താനായി നാട്ടിലെത്തിയെന്നും വോട്ട് ചെയ്തെന്നുമായിരുന്നു വ്യാജപ്രചാരണം. എന്നാൽ 2017-ൽ ഐ.ഐ.ടി. ഖരഗ്പൂരിലെത്തിയപ്പോൾ അദ്ദേഹം തന്നെ ട്വീറ്റ് ചെയ്ത ചിത്രമായിരുന്നു അത്. മാത്രമല്ല, വർഷങ്ങളായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് യു.എസ്. പൗരത്വമാണുള്ളതെന്നും അതിനാൽ ഇന്ത്യയിൽ വോട്ട് ചെയ്യാനാകില്ലെന്നതുമാണ് യാഥാർഥ്യം. ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയെന്ന പേരിൽ പ്രചരിക്കുന്ന ട്വീറ്റുകൾ സുന്ദർ പിച്ചൈ രണ്ടുവർഷം മുൻപ് ട്വീറ്റ് ചെയ്ത ചിത്രം: Also got to visit my alma mater (and old dorm room!) for the first time in 23 years. Thanks to everyone @IITKgp for the warm welcome! pic.twitter.com/OUn7mlKGI7 — Sundar Pichai (@sundarpichai) January 7, 2017 Content Highlights:fake social media post spreads as google ceo sundar pichai voted in tamil nadu


from mathrubhumi.latestnews.rssfeed http://bit.ly/2VSG4AX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages