കൊച്ചി: ചികിത്സയ്ക്കായി മംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. രാവിലെ ഒമ്പതോടെ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാലിനാണ് പൂർത്തിയായത്. കാർഡിയോ - പൾമണറി ബൈപ്പാസിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിലൂടെ ഹൃദയവാൽവിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു. മഹാധമനിയുടെ കേടുപാടുകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. ഈ സമയം കുഞ്ഞ് ഐസിയുവിൽ ആയിരിക്കും. ആരോഗ്യസ്ഥിതി ഡോക്ടർമാർ നിരന്തരം നിരന്തരം നിരീക്ഷിച്ചു വരികയാണ്. കുഞ്ഞിന്റെ അവസ്ഥ വളരെ സങ്കീർണമായതിനാൽ അപകടസാധ്യത എറെയുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. കാസർകോട് സ്വദേശികളായ സാനിയ- മിസ്ത്താഹ് ദമ്പതിമാരുടെ പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ ചൊവാഴ്ചവൈകുന്നേരം നാലരയോടെയാണ് അമൃതയിലെത്തിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലൻസിൽ കൊണ്ടുവരും വഴി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടാണ് അമൃതാ ആശുപത്രിയിൽ ചികിത്സയ്ക്ക് സൗകര്യം ഒരുക്കിയത്. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സ. Content Highlights:15 year old child, surgery, Manglore
from mathrubhumi.latestnews.rssfeed http://bit.ly/2vax6TN
via
IFTTT
No comments:
Post a Comment